സായി മോന് നഷ്ടമായ സ്നേഹം!! കണ്ണ് നിറഞ്ഞ് ഒഴുകി നവ്യ നായർ; ആരാധികയുടെ സമ്മാനം വൈറലാകുന്നു… | Navya Nair Surprise Gift By Fan Girl Malayalam
Navya Nair Surprise Gift By Fan Girl Malayalam : മലയാളം സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണല്ലോ നവ്യ നായർ. അഭിനയ ലോകത്തേക്ക് കാലെടുത്തുവെച്ച് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചിരുന്നു. മലയാളികൾ എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന നിരവധി വേഷങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന താരം പിന്നീട് അഭിനയ ലോകത്തുനിന്നും താൽക്കാലികമായി വിട്ടു നിന്നിരുന്നുവെങ്കിലും ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തിലൂടെ വൻ തിരിച്ചുവരവും താരം നടത്തിയിരുന്നു.
“ഒരുത്തീ” യിലെ രാധാമണിയായി നവ്യ നായർ വീണ്ടും അവതരിച്ചപ്പോൾ ഇരുകൈയും നീട്ടിയായിരുന്നു പ്രേക്ഷകർ സ്വീകരിച്ചിരുന്നത്. സിനിമ എന്നപോലെ തന്നെ തന്റെ കുടുംബ ജീവിതത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന താരം തന്റെ ഏതൊരു വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. മാത്രമല്ല താരത്തിന്റെ ഫോട്ടോഷൂട്ടുകളും യാത്ര വിശേഷങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാറുണ്ട്.

എന്നാൽ ഇപ്പോഴിതാ നവ്യ നായരുടെ ഒരു കടുത്ത ആരാധകയുടെയും ഒരു വീഡിയോയാണ് ആരാധകർക്കിടയിലും സമൂഹ മാധ്യമങ്ങളിലും ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ കടുത്ത ആരാധികമാരിൽ ഒരാൾ എനിക്ക് നൽകിയ സ്നേഹ സമ്മാനം കണ്ട് അക്ഷരാർത്ഥത്തിൽ താരത്തിന്റെ കണ്ണ് നിറഞ്ഞു പോവുകയായിരുന്നു. ഡിജിറ്റൽ ആർട്ടിസ്റ്റും താരത്തിന്റെ ആരാധികയും കൂടിയായ അജില ജനീഷായിരുന്നു ഒരു സ്നേഹ സമ്മാനം കൊണ്ട് നവ്യ നായരുടെയും കണ്ടു നിന്നവരുടെയും ഹൃദയം നിറച്ചത്.
താരത്തിന്റെ മകനായ സായി കൃഷ്ണ വളരെ ചെറുപ്പമായപ്പോൾ തന്നെ അവന്റെ അച്ചാച്ചൻ മരണപ്പെട്ടിരുന്നു. എന്നാൽ ഡിജിറ്റൽ ഡ്രോയിങ്ങിലൂടെ മുത്തച്ഛനെയും മകനെയും ഒന്നിച്ചു ചേർത്തുവച്ച ഒരു ഫോട്ടോയും നവ്യയും മരണപ്പെട്ട മുത്തച്ഛനും മകനും എല്ലാം അടങ്ങുന്ന ഒരു ഗ്രൂപ്പ് ഫോട്ടോയുമായിരുന്നു ഈ ആരാധികയുടെ സമ്മാനം. അപ്രതീക്ഷിതമായുള്ള ഈയൊരു സമ്മാനം ലഭിച്ചതോടെ തന്റെ പ്രിയപ്പെട്ട ആരാധികയെ നവ്യ നായർ സ്നേഹത്തോടെ ചേർത്തു നിർത്തുന്നതും വീഡിയോയിൽ കാണാവുന്നതാണ്. ഈയൊരു വീഡിയോ ക്ഷണ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്.
View this post on Instagram