ഒറ്റക്കുള്ള യാത്ര ഇവിടെ ആരംഭിക്കുന്നു; സങ്കടങ്ങൾ മറന്ന് മഞ്ഞിൽ പാറി പറന്ന് നവ്യ നായർ, ജീവിതത്തിൻ്റെ ഏടുകളിൽ കുറിച്ചിടേണ്ട ഓർമ്മകൾ പങ്കുവെച്ച് താരം.!! | Navya Nair Solo Trip
Navya Nair Solo Trip : മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെ 2001ലാണ് നവ്യ ചലച്ചിത്രമേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ 2002-ൽ പുറത്തിറങ്ങിയ ‘നന്ദനം’ എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെയാണ് നവ്യ മലയാളി പ്രേക്ഷകരുടെ മനം കവർന്നത്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം മലയാളത്തിലെ മികച്ച നടികളിലൊരാളായി മാറി.
എന്നാൽ 2010-ൽ സന്തോഷ് മേനോനെ വിവാഹം ചെയ്ത ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം താരം ടെലിവിഷൻ പരിപാടികളിലും, അഭിമുഖങ്ങളിലും പങ്കെടുത്തിരുന്നുവെങ്കിലും, 2022-ൽ ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. പിന്നീട് ‘ജാനകി ജാനേ’ എന്ന ചിത്രത്തിലും മികച്ച റോൾ തന്നെയാണ് താരം ചെയ്തത്. താരത്തിൻ്റെ വിശേഷങ്ങളൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
സ്വന്തമായി ഡാൻസ് സ്കൂൾ നടത്തുന്ന നവ്യ അവിടുത്തെ വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞിൽ മതി മറന്ന് ഒറ്റയ്ക്ക് യാത്ര ചെയ്തിരിക്കുകയാണ് നവ്യ. മഞ്ഞിൽ ആസ്വദിച്ചു നിൽക്കുന്ന നിരവധി ചിത്രങ്ങളാണ് നവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് താഴെ താരം ഇങ്ങനെ കുറിച്ചു.
‘ഒരു ഏകാന്ത യാത്ര ആരംഭിക്കുന്നു. ഭയത്തിൻ്റെ കുശുകുശുമ്പുകൾക്ക് നടുവിൽ ജീവിത ചിത്രം കാത്തിരിക്കുന്നു. അധ്വാനം മാത്രമല്ല, ഓർമ്മകളും പ്രിയപ്പെട്ടതാണ്. ഈ ക്ഷണികമായ ജീവിതത്തിൽ, സമയം ഒരു ആതിഥേയൻ മാത്രമാണ്. നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുക, കാരണം ഞങ്ങൾക്ക് അഭിമാനിക്കാൻ കുറച്ച് ദിവസങ്ങൾ മാത്രമേയുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു അലഞ്ഞു തിരിയലാണ്. ഞാൻ തുടങ്ങിയതേയുള്ളു. ഇത്തരം യാത്രകളുടെ ആലിംഗനത്തിൽ എൻ്റെ ആത്മാവ് വളരും’. താരത്തിൻ്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് സ്നേഹം പങ്കുവെച്ച് എത്തിയിരിക്കുന്നത്.