നാദിറക്ക് ഇത് രണ്ടാം ജന്മം.!! പുതിയ ജീവിതത്തിലെ ആദ്യത്തെ പിറന്നാൾ വീട്ടുകാർക്ക് ഒപ്പം; ഒരിക്കലും ഉണ്ടാകുമെന്ന് കരുതിയതല്ല.!! | Nadira Mehrin Birthday Celebration With Family

Nadira Mehrin Birthday Celebration With Family : മലയാളം ബിഗ്ബോസ് സീസൺ ഫൈവിലെ ശക്തയായ മത്സരാർത്ഥിയായിരുന്നു നാദിറമെഹ്റിൻ. തിരുവനന്തപുരം സ്വദേശിയായ താരം മോഡലും, ആക്റ്റിവിസ്റ്റും, അഭിനേത്രിയുമൊക്കെയായി കഴിവു തെളിയിച്ചിരുന്നു. 2022-ലെ ‘ഫ്രീഡം ഫൈറ്റ്’ എന്ന ചിത്രത്തിലൂടെയുടെയായിരുന്നു നാദിറ യുടെ സിനിമാ അരങ്ങേറ്റം.

ട്രാൻസ് ജെൻഡർ ആയ നജീബിൽ നിന്ന് നാദിറയായി മാറിയ കാര്യങ്ങളൊക്കെ താരം ബിഗ്ബോസ് വീട്ടിൽ വച്ച് പറഞ്ഞിരുന്നു. പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥികളിൽ ഒരാളായിരുന്നു നാദിറ. ഷോ അവസാനിക്കാറായപ്പോൾ പണപെട്ടി ടാസ്കിൽ നിന്നും 7 ലക്ഷം രൂപയുമായാണ് താരം പുറത്ത് പോയത്. ബിഗ് ബോസിൽ വന്നതിനു ശേഷം നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു. സ്വന്തമായി ‘നാദിറ മെഹ്റിൻ’ എന്ന പേരിൽ ഒരു യുട്യൂബ് ചാനൽ താരത്തിന് ഉണ്ട്. ഈ ചാനലിലാണ് താരത്തിൻ്റെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കുന്നത്.

ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായി മാറുന്നത്. താരത്തിൻ്റെ പിറന്നാൾ ദിനത്തിൻ്റെ വീഡിയോയായിരുന്നു അത്. പിറന്നാൾ ദിനത്തിൽ ബിഗ്ബോസ് മത്സരാർത്ഥിയായ ശോഭ സർപ്രൈസ് ഗിഫ്റ്റുമായാണ് വന്നിരുന്നത്. ശേഷം ഉമ്മയുടെയും ഉപ്പയുടെയും കൂടെ അനിയത്തി അതിഥി ഒരുക്കിയ കേക്ക് കട്ടിംഗും താരം പങ്കുവെച്ചിരുന്നു. വീടുവിട്ടിറങ്ങിയ താരം കുറേ കാലത്തിനു ശേഷമാണ് വീട്ടിലേക്ക് തിരിച്ചു വന്നത്.

അങ്ങനെ വീട്ടുകാരുമൊത്ത് സന്തോഷകരമായ പിറന്നാളാണ് താരം ആഘോഷിച്ചത്. ശേഷം നേരെ തിരുവനന്തപുരത്ത് താരത്തിൻ്റെ സുഹൃത്തുക്കൾ നാദിറയ്ക്കും, മറ്റൊരു സുഹൃത്തിൻ്റെ പിറന്നാളിനും ഒരുക്കിയ ചെറിയൊരു ബർത്ത്ഡേ പാർട്ടിയും ഉണ്ടായിരുന്നു. പിന്നീട് താരം പാവങ്ങളായ കുറച്ചു പേർക്ക് ഭക്ഷണം നൽകി പിറന്നാൾ ഈ വർഷം നല്ല രീതിയിൽ ആഘോഷിച്ചു. പിന്നീട് താരത്തിന് പിറന്നാൾ ദിവസം കിട്ടിയ നിരവധി ഗിഫ്റ്റികളും പങ്കുവച്ചു. താരത്തിൻ്റെ വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്.