മുക്തയുടെ സ്വന്തം ചക്കരക്കിളി.!! മകൾക്കൊപ്പം തകർപ്പൻ ഡാൻസുമായി മുക്ത; അമ്മയും മോളും ഒരേ പൊളി എന്ന് ആരാധകർ.!! | Muktha And Daughter Kiara Rinku Tomy Dance Video Viral

Muktha And Daughter Kiara Rinku Tomy Dance Video Viral : മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മുക്ത.മിനിസ്‌ക്രീനിലൂടെ ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ മുക്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമ ലോകത്തേക്ക് കാലെടുത്തു വെച്ചു.ആദ്യത്തെ സിനിമയിൽ തന്നെ മികച്ച അഭിനയ മികവ് കാഴ്ച വെച്ച മുക്ത ചുരുങ്ങിയ കാലം കൊണ്ട്

തന്നെ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറി. മലയാളത്തിൽ മാത്രമല്ല തമിഴിലും താരം തിളങ്ങി. വിവാഹ ശേഷം സിനിമയിൽ നിന്ന് ഒരു ബ്രേക്ക്‌ എടുത്തു എങ്കിലും സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരം.പ്രശസ്ത ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കുവിനെയാണ് മുക്ത വിവാഹം കഴിച്ചത്.2015 ൽ ആയിരുന്നു താരത്തിന്റെ വിവാഹം.കൂടത്തായി എന്ന ഫ്ലവേഴ്സ് ചാനലിലെ

സീരിയലിലൂടെയാണ് മുക്ത തിരിച്ചു വരവ് നടത്തിയത്. കൂടത്തായി കൊലപാതക കഥയുടെ സീരിയൽ ആവിഷ്കാരം ആയിരുന്നു കൂടത്തായി സീരിയൽ. കൊലപാതകകേസിലെ പ്രതിയായ ജോളി ആയാണ് താരം പരമ്പരയിൽ വേഷമിട്ടത്.സോഷ്യൽ മീഡിയയിൽ സജീവമാണ് മുക്ത മുക്ത മാത്രമല്ല മുക്തയോടൊപ്പം ഒരു കുഞ്ഞു താരം കൂടി ഉണ്ട്. അത് മാറ്റാരുമല്ല മുക്തയുടെ മകൾ കണ്മണിയാണ്. റിമി ടോമിയുടെ

വ്ലോഗുകളിലൂടെയാണ് കണ്മണിയെ എല്ലാവരും കൂടുതൽ പരിചയം. മുക്തയുടെ യൂട്യൂബ് ചാനലിലും ഇപ്പോൾ കണ്മണി ആക്റ്റീവ് ആണ്.കിയാര റിങ്കു ടോമി എന്നാണ് കമ്പനിയുടെ യഥാർത്ഥ പേര്. മനോഹരമായ റീലുകളുമായി ഇടയ്ക്കിടെ കണ്മണി സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ഈയടുത്ത് ആറാം തമ്പുരാനിലെ മഞ്ജു വര്യറായി കണ്മണി അഭിനയിച്ച റീൽ വൈറൽ ആയിരുന്നു. അമ്മയെപ്പോലെ തന്നെ കലാരംഗത്ത് മികച്ച പ്രകടനം തന്നെയാണ് കണ്മണിയും കാഴ്ച വെയ്ക്കുന്നത്. സുരാജ് വെഞ്ഞാറമൂട് നായകനായ പത്താം വളവ് എന്ന ചിത്രത്തിലൂടെ കണ്മണി തന്റെ സിനിമ പ്രവേശനവും നടത്തിക്കഴിഞ്ഞു. ഇപോഴിതാ മുക്തയും കണ്മണിയും ഒരുമിച്ചുള്ള ഒരു ഡാൻസ് റീൽ ആണ് വൈറൽ ആകുന്നത്. ചക്കരക്കിളി എന്ന പാട്ടിനു അടിപൊളി ഡാൻസുമായി ആണ് മുക്തയും കണ്മണി എത്തിയത്.