ഏറെ കാണാൻ കൊതിച്ച നിമിഷം.!! വർഷങ്ങൾക്ക് ശേഷം പ്രണവിനെ കണ്ടുമുട്ടി നിവിൻ പോളി; പഴയ വിന്റേജ് മോഹന്‍ലാലോ എന്ന് ആരാധകർ.!! | Pranav Mohanlal With Nivin Pauly In Varshangalkku Shesham

Pranav Mohanlal With Nivin Pauly In Varshangalkku Shesham : സിനിമ പ്രേമികൾ ഏറെ കാത്തിരിക്കുന്ന വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഏറെ പ്രത്യേകതകൾ ഉള്ള ഈ ചിത്രത്തിൽ വിനീതിന്റെ സൂപ്പർ ഹിറ്റ് പടങ്ങളിലെ നായകന്മാർ ഒന്നിക്കുന്നു എന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള വാർത്തയാണ്. നിവിൻ പോളി, പ്രണവ് മോഹൻലാൽ, ധ്യാൻ

ശ്രീനിവാസൻ, ബേസിൽ ജോസഫ്, കല്യാണി പ്രിയദർശൻ എന്നിങ്ങനെ വിനീതിന്റെ സിനിമകളിലൂടെ കരിയർ ഗ്രോത്ത് കിട്ടിയ താരങ്ങൾ എല്ലാം ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.വിനീത് സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്‌ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന താരമാണ് നിവിൻ പോളി. നിവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രം തട്ടത്തിൻ മറയത്ത് നിവിന് സമ്മാനിച്ചതും വിനീത്

തന്നെ.മലയാളത്തിൽ മുൻപും സിനിമ ചെയ്തിട്ടുണ്ട് എങ്കിലും ഒരു നടൻ എന്ന നിലയിൽ പ്രണവ് മോഹൻലാലിനെ ഏറ്റവും കൂടുതൽ എസ്റ്റാബ്ലിഷ് ചെയ്ത സംവിധായകൻ വിനീത് തന്നെയാണ്. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ചിത്രം തന്നെയായിരുന്നു പ്രണവിനെ നായകനാക്കി വിനീത് സംവിധാനം ചെയ്ത ഹൃദയം.വിനീതിന്റെ തിര എന്ന ഹിറ്റ് ചിത്രത്തിലൂടെ തന്നെയാണ് ധ്യാൻ ശ്രീനിവാസന്റെയും സിനിമ

പ്രവേശനം.മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം സംവിധാനം ചെയ്ത് മലയാള സിനിമയ്ക്ക് ലോക ശ്രദ്ധ നേടിക്കൊടുത്ത സംവിധായകനാണ് ബേസിൽ ജോസഫ്. ബേസിലിന്റെ തുടക്കവും വിനീതിന്റെ അടുത്ത് നിന്ന് തന്നെയാണ്. തിരയിൽ വിനീതിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു ബേസിൽ. ഇന്നിപ്പോൾ നടനും മലയാളത്തിലെ പ്രമുഖ സംവിധായകരിൽ ഒരാളുമാണ് ബേസിൽ.ഹൃദയം ചിത്രത്തിന്റെ വിജയ ശില്പികൾ തന്നെയാണ് ഈ ചിത്രത്തിനും പിന്നിൽ. വൈശാഖ് സുബ്രമണ്യൻ ആണ് ചിത്രത്തിന്റെ നിർമ്മാണം. മെറിലാൻഡ് ആണ് ചിത്രത്തിന്റെ വിതരണം.യുവാക്കളുടെ ട്രെൻഡിനനുസരിച് സിനിമകൾ ചെയ്യുന്നതിൽ ഒന്നാമതാണ് വിനീത് ശ്രീനിവാസൻ. ഇപോഴിതാ പ്രണവ് മോഹൻലാലും നിവിൻ പോളിയും ഒന്നിച്ചു നിൽക്കുന്ന ലൊക്കേഷൻ ചിത്രം ആണ് വൈറൽ ആകുന്നത്. ഇവരോടൊപ്പം അജു വർഗീസ്, നിത പിള്ളൈ, കലേഷ് രാമാനന്ദ്, നീരജ് മാധവ് എന്നിവരും ചിത്രത്തിൽ ഉണ്ട്.