മുടി മിനുക്കാൻ വെറും രണ്ട് ചേരുവ… അത്ഭുതപ്പെടുത്തുന്ന ഫലം!!!

മുടി ഉള്ള് തോന്നിപ്പിക്കാൻ പല വിധ പൊടിക്കൈകളും പ്രയോഗിക്കുന്നവരാണ് നമ്മൾ. ഇനി മുടിയ്ക്ക് ഉള്ള് തോന്നിക്കാൻ പാർലറിൽ പോകേണ്ട ആവശ്യമില്ല. വീട്ടിൽ തന്നെ നിരവധി മാർഗ്ഗങ്ങൾ അതിനായി ഉണ്ട്. തികച്ചും പ്രകൃതിദത്തമായ സാധനങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് വീട്ടിൽ നിന്ന് തന്നെ മുടി മിനുക്കാം.

ആദ്യം മുടിയിൽ അല്പം എണ്ണ തേയ്ക്കുക. നന്നായി മുടിയിലും തലയോട്ടിയിലും എണ്ണ തേച്ച് പിടിപ്പിക്കണം. എന്നിട്ട് നന്നായി മുടിയിലെ ജട കളയുക. അടുത്തതായി ഒരു പാത്രത്തിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. വെള്ള മാത്രം മതിയെങ്കിൽ അങ്ങനെ ആകാം. അതിലേയ്ക്ക് ഒരു സ്പൂൺ കടലമാവ് ചേർക്കുക.

ഇവ രണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. വേണമെങ്കിൽ ഏതെങ്കിലും എസൻഷ്യൽ ഓയിൽ ചേർക്കാം. തുടർന്ന് മുടിയിൽ നന്നായി ഈ മാസ്‌ക്ക് തേയ്ക്കുക. പതിനഞ്ച് മിനിറ്റുകഴിഞ്ഞ് ഏതെങ്കിലും വീര്യം കുറഞ്ഞ ഷാപൂ ഉപയോഗിച്ച് കഴുകി കളയാം. നല്ല മിനുസമുള്ള മുടി നിങ്ങൾക്ക് ലഭിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Asvi Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.