ഞങ്ങളുടെ ഒരു കുട്ടി പാലുകാച്ചൽ.!! മകൾക്കായി കുഞ്ഞു വീടൊരുക്കി മൃദുവാ; നിലവിളക്കും നിറ പറയുമായി ഗൃഹപ്രവേശം ചടങ്ങുകൾ.!! | Mridula Vijay Yuva Krishna New House Warming

Mridula Vijay Yuva Krishna New House Warming : മലയാളികളുടെ പ്രിയതാര ജോഡിയാണ് മൃദുല വിജയും ഭർത്താവ് യുവാക്കൃഷ്ണയും. ഇരുവരുടെയും വിശേഷങ്ങൾക്കായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇവർ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്.

മൃദുവാ വ്ലോഗ് എന്നാണ് ഇവരുടെ യൂട്യൂബ് ചാനലിന്റെ പേര്. നിലവിൽ നാലു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സാണ് ഈ ചാനലിലുള്ളത്. ഇവരുടെ മകളുടെ പേരാണ് ധ്വനി. ധ്വനി മോളുടെ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. ഇപ്പോൾ ഇവർ പങ്കുവെച്ച മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മകൾ ധ്വനിക്കായി വാങ്ങിച്ച ഒരു വീടിന്റെ ദൃശ്യങ്ങളാണ് ഇവ. ഒരു കൊച്ചു വീട്, രണ്ട് ബെഡ്റൂം, ഹാളും കിച്ചണും ആണ് വീടിനുള്ളത്.

വീട് വാങ്ങിച്ചതിനെക്കുറിച്ചും, തങ്ങൾക്ക് ഏതെല്ലാം വീടുകളാണ് ഉള്ളത് എന്നതിനെക്കുറിച്ചും പുതിയ വീടിന്റെ വിശേഷങ്ങളും എല്ലാം ഇവർ പങ്കുവെച്ച പുതിയ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് തങ്ങൾ നിൽക്കുന്ന വീടിന് തൊട്ടടുത്തുതന്നെയാണ് ഇപ്പോൾ വാങ്ങിച്ച പുതിയ വീട് എന്നും ഇവർ ചാനലിലൂടെ പറയുന്നു. വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ വിശേഷങ്ങൾ ആണ് പ്രധാനമായും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എത്രമാത്രം സന്തോഷത്തിലാണ് ഇരുവരും എന്ന് വീഡിയോയിൽ നിന്ന് തന്നെ മനസ്സിലാക്കാം.

നിരവധി സിനിമകളിലും സീരിയലുകളിലും മൃദുല ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്.2014 ലാണ് താരം ആദ്യ സിനിമയിൽ അഭിനയിക്കുന്നത്. നൂറാം നാൾ എന്ന തമിഴ് ചിത്രമായിരുന്നു ഇത്. പിന്നീട് ഒന്ന് രണ്ട് ചിത്രങ്ങൾക്കു ശേഷം ടെലിവിഷൻ പരമ്പരകളിലെ നായികയായി മൃദുല എത്തി. അവിടെ നിന്ന് തന്നെയാണ് നടനും മജീഷ്യനും എല്ലാമായ യുവാക്കൃഷ്ണയെ പരിചയപ്പെടുന്നതും പിന്നീട് ഇരുവരും വിവാഹിതരാകുന്നതും.കൃഷ്ണ തുളസി, മഞ്ഞുരുകും കാലം, കല്യാണസൗഗന്ധികം, പൂക്കാലം വരവായി തുടങ്ങിയ സീരിയലുകളിൽ എല്ലാം താരം അവതരിപ്പിച്ചത് വളരെ വ്യത്യസ്തവും ശ്രദ്ധേയവുമായ വേഷമായിരുന്നു.