കുഞ്ഞുമായി ഉടൻ തിരിച്ചെത്തുന്നു!! മിനിസ്ക്രീൻ രാജകുമാരിയുടെ തിരിച്ച് വരവ് ആഘോഷമാക്കി ആരാധകർ… | Mridhula Vijai Back To Serial Malayalam

Mridhula Vijai Back To Serial Malayalam : ടെലിവിഷനിലും സോഷ്യൽ മീഡിയയിലും ഒട്ടേറെ ആരാധകരുള്ള താരദമ്പതികളാണ് അഭിനേതാക്കളായ യുവാകൃഷ്ണയും മൃദുല വിജയും. മൃദ്വാ എന്ന പേരിലാണ് ഇവർ അറിയപ്പെടാറുള്ളത്. യുവ അഭിനയിക്കുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് പരമ്പരയിൽ മകൾ ധ്വനികൃഷ്ണയും അഭിനയിക്കുന്നു എന്ന വാർത്ത നേരത്തെ തന്നെ തരംഗം സൃഷ്ടിച്ചിരുന്നു. വിവാഹശേഷം തുമ്പപ്പൂവ് എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് മൃദുല ഗർഭിണിയാകുന്നതും പിന്നീട് താരം സീരിയലിൽ നിന്നും പിന്മാറുന്നതും.

ഇപ്പോൾ അഭിനയത്തിൽ സജീവമല്ലെങ്കിലും യൂട്യൂബിലൂടെയും ഫേസ്ബുക്കിലുടെയും ഒരുപാടു പോസ്റ്റുകൾ മൃദുല പങ്കുവെയ്ക്കാറുണ്ട്. മഞ്ഞിൽ വിരിഞ്ഞപൂവിലും സൂര്യ ടീവിയിലെ സുന്ദരിയിലും ആണ് യുവ ഇപ്പോൾ അഭിനയിക്കുന്നത്. ഫ്ലവേഴ്സ് ടീവിയിലെ സ്റ്റാർ മാജിക്‌ ഷോയിലൂടെയാണ് ഇരുവരും പ്രേക്ഷകരിലേക്ക് കൂടുതൽ അടുത്തത്. 2021ലാണ് ഇവരുടെ വിവാഹം നടക്കുന്നത്. വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കുഞ്ഞ് വന്നതിനുശേഷം ജീവിതം വളരെ സന്തോഷകരമായി പോകുന്നുവെന്ന് പല തവണ ഇവർ പ്രേക്ഷകരെ അറിയിച്ചിട്ടുണ്ട്. സാധാരണ കുട്ടികളെ പോലെയല്ല, ധ്വനിമോൾ വളരെ സൈലന്റ് ആണെന്നാണ് മൃദുല പറയുന്നത്, വാശിയും നിർബന്ധങ്ങളും ഒന്നും തന്നേയില്ല. അതേ സമയം തന്റെ കരിയറിലേക്ക് താൻ വീണ്ടും കടക്കുന്നു എന്ന് മൃദുല ആരാധകരെ അറിയിച്ചിട്ടുണ്ട്. സ്റ്റാർ മാജിക്ക് ഷോയിലൂടെ തന്നെയാണ് മൃദുലയുടെ തിരിച്ചുവരവ്.

ധ്വനിമോൾക്കൊപ്പം തന്നെ ഉടൻ സ്റ്റാർ മാജിക് ഷോയിൽ കാണാൻ കഴിയും എന്ന് മൃദുല പറയുന്നു. മൃദുലയുടെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ഇപ്പോൾ താരത്തിന്റെ ആരാധകർ. മൃദുലയുടേതും യുവയുടേതും ഒരു പ്രണയവിവാഹമായിരുന്നു എന്ന് ചിന്തിക്കുന്ന പ്രേക്ഷകരുണ്ട്. എന്നാൽ അതല്ല സത്യം, വിവാഹം നിശ്ചയിച്ചതിന് ശേഷമായിരുന്നു ഇവരുടെ പ്രണയം തുടങ്ങുന്നത്. യൂട്യൂബ് ചാനലിലൂടെയും പ്രേക്ഷകമനം കവരുന്ന താരജോഡിയാണ് മൃദ്വാ.

Rate this post