മൃദുലയുടെ കുഞ്ഞിന്റെ നൂലുകെട്ട്; കണ്മണിയുടെ പേര് കേട്ടോ..!? മകളുടെ ചിത്രം പങ്കുവെച്ച് യുവാകൃഷ്ണയും മൃദുലയും… | Mridhula Vijai Baby Naming

Mridhula Vijai Baby Naming : മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് യുവാ കൃഷ്ണയും മൃദുല വിജയും. വ്യത്യസ്തമായ കഥാപാത്രത്തിലൂടെ മലയാള ടെലിവിഷൻ രംഗത്ത് സജീവമായി ഇടപെടുന്ന ഇരുവർക്കും നിരവധി ആരാധകരാണ് ഉള്ളത്. താരങ്ങളുടെ വിശേഷങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. കഴിഞ്ഞ കോവിഡ് കാലത്ത് ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു യുവയും മൃദുലയും വിവാഹിതരായത്. ടെലിവിഷൻ രംഗത്ത് സജീവമായി ഇടപെടുന്നവരാണ് എങ്കിലും ഇരുവരുടെയും ഒരു അറേഞ്ച്ഡ് മാരേജ് ആയിരുന്നു.

എന്നതിനാൽ പോലും പ്രണയവിവാഹമാണെന്ന് മറ്റുള്ളവരെ തോന്നിപ്പിക്കുന്ന തരത്തിലാണ് അവരുടെ ജീവിതം മുന്നോട്ട് പോകുന്നത്. ജീവിതത്തിലെ എല്ലാ സന്തോഷകരമായി നിമിഷങ്ങളും ആരാധകർക്ക് പങ്കുവയ്ക്കാറുള്ള താരങ്ങൾ അടുത്തിടെ താങ്കൾക്ക് ഒരു പെൺകുഞ്ഞ് പിറന്നതിന്റെ സന്തോഷവും ആരാധകരെ അറിയിച്ചിരുന്നു. എന്നാൽ അപ്പോഴും കുഞ്ഞിൻറെ ചിത്രമോ പേരോ ഒന്ന് വെളിപ്പെടുത്തുവാൻ താരങ്ങൾ തയ്യാറായിരുന്നില്ല. ഇപ്പോൾ കുഞ്ഞിൻറെ ഇരുപത്തിയെട്ടിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

ഞങ്ങളുടെ രാജകുമാരി ധ്വനി കൃഷ്ണയെ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത് വളരെയധികം ആവേശത്തോടെയാണ് എന്ന അടിക്കുറിപ്പ് യുവാക്കൃഷ്ണയാണ് മകളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിട്ടുണ്ട്. തുമ്പപ്പൂ അടക്കം നിരവധി പരമ്പരകളിൽ ഇന്നും ശ്രദ്ധേയമായ വേഷം മൃദുല കൈകാര്യം ചെയ്യുന്നുണ്ട്. അതുപോലെ തന്നെയാണ് യുവയും.

ഇരുവരും ഒന്നിച്ച് എത്തിയ സ്റ്റാർ മാജിക് എന്ന ഫ്ലവേഴ്സ് ചാനലിലെ പരിപാടിക്കും വളരെ വലിയ സ്വീകാര്യത തന്നെയായിരുന്നു ആരാധകരുടെ ഭാഗത്തുനിന്നും ലഭിച്ചിരുന്നത്. ബിഗ് സ്ക്രീനിൽ നിന്ന് മിനിസ്ക്രീൻ രംഗത്തേക്ക് കടന്നുവന്ന താരമാണ് മൃദുല വിജയ്. താൻ അഭിനയിച്ചിട്ടുള്ള ഓരോ കഥാപാത്രവും എന്നും തനിക്ക് പ്രിയപ്പെട്ടതാണെന്നും വ്യത്യസ്തമാർന്നതാണ് എന്ന് മുമ്പ് മൃദുല വ്യക്തമാക്കിയിരുന്നു.