കല്യാണി ഇനി രാജകുമാരി!! എല്ലാ സ്വത്തുക്കളും കല്യാണിയുടെ പേർക്കെഴുതി രൂപയുടെ പുതിയ നീക്കം; മൗനരാഗത്തിൽ ഇനി ആഘോഷത്തിന്റെ നാളുകൾ… | Mounaragam Today’s Episode 11/2/2023 Malayalam

Mounaragam Today’s Episode 11/2/2023 Malayalam: കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം. ഊമയായ കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതകഥ പറയുന്ന മിനിസ്ക്രീൻ പരമ്പര നിലവിലെ മികച്ച സീരിയലുകളിൽ ഒന്നാണ്. അമ്മയാവാൻ തയ്യാറെടുക്കുന്ന കല്യാണിയുടെ സന്തോഷം ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. മിനിസ്ക്രീനിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയാണ് കല്യാണിയും കിരണും.

ഇരുവരുടെയും ഒരുമിച്ചുള്ള നിമിഷങ്ങൾ എല്ലാം തന്നെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇന്നലെ പുറത്തുവന്ന പ്രൊമോയിൽ തങ്ങൾ മാതാപിതാക്കളാവുന്നതിന്റെ സന്തോഷം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന കിരണിന്റെ കുടുംബം പ്രേക്ഷകർക്ക് ആവേശത്തിന്റെ വിരുന്നാണ് ഒരുക്കുന്നത്. അതേ സമയം പ്രകാശനും കൂട്ടർക്കും ഇനി വരാനിരിക്കുന്നത് ഉറക്കം കെടുത്തുന്ന നാളുകളാണ്. ഒപ്പം കുടുംബത്തിന്റെ അധികാരം കിരണിലും കല്യാണിയിലും ഏൽപ്പിക്കാൻ തീരുമാനിച്ച് കിരണിന്റെ അമ്മ രൂപ.

 

ഇതാണ് ഞങ്ങൾ സ്വപ്നം കണ്ട അമ്മായിയമ്മ എന്ന് നിറയുകയാണ് കമന്റ്‌ ബോക്സുകൾ. കല്യാണിയുടെ നല്ല ദിവസങ്ങളുടെ വരവാണ് ഇനി മൗനരാഗത്തിൽ. കിരണിന്റെ സ്നേഹവും കല്യാണിയുടെ നല്ല ദിവസങ്ങളും കാണാൻ കാത്തിരിക്കുകയാണ് കുടുംബ പ്രേക്ഷകർ. 2019 ൽ ആരംഭിച്ച സീരിയൽ മികച്ച പ്രേക്ഷകപ്രതികരണം നേടി ഇന്നും വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. 775ഓളം എപ്പിസോഡുകൾ പൂർത്തിയാക്കിയ പരമ്പര ഏഷ്യാനെറ്റിലെ മികച്ച പരമ്പരകളിൽ ഒന്നാണ്.

കല്യാണിയുടെയും കിരണിന്റെയും ഒരുമിച്ചുള്ള സന്തോഷമുഹൂർത്തങ്ങൾ കാണാൻ കാത്തിരിക്കുകയാണ് ഇന്ന് കുടുംബപ്രേക്ഷകർ. ഊമയായ ഒരു പെൺകുട്ടിയുടെ ജീവിതകഥ പറയുന്ന പ്രേക്ഷകപ്രിയ പരമ്പര ഹൃദയം കീഴടക്കുകയാണ്. വളരെ പെട്ടെന്നാണ് മൗനരാഗം റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത്. പരമ്പരയിലെ നായിക ഐശ്വര്യ റാംസായി വളരെ പെട്ടെന്നാണ് പ്രേക്ഷകഹൃദയം കവർന്നത്. ഐശ്വര്യ യഥാർത്ഥത്തിൽ സംസാരിക്കുമോ ഇല്ലയോ എന്നത് ഇന്നും പലർക്കും സംശയമാണ്. ഐശ്വര്യ മിണ്ടാൻ വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ മലയാളികൾ.

Rate this post