ഇതെന്റെ ബബുലൂ; മകനോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് കുടുംബ പ്രേക്ഷകരുടെ പ്രിയതാരം സബിത നായർ… | Mounaragam Fame Sabitha Nair with Son Photo Goes Viral Malayalam

Mounaragam Fame Sabitha Nair with Son Photo Goes Viral Malayalam: കുടുംബ പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു പരമ്പരയാണ് മൗനരാഗം. പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഐശ്വര്യ റംസായിയും നലീഫുമാണ്.
ഇവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പേരാണ് കല്യാണിയും കിരണും. മിണ്ടാൻ വയ്യാത്ത ഒരു കുട്ടിയുടെ കഥ പറയുന്ന സീരിയൽ ആണിത്. ചെറുപ്പം മുതലേ കല്യാണി അനുഭവിക്കേണ്ടിവരുന്ന പീ ഡ നങ്ങളുടെ നേർക്കാഴ്ചയാണ് മൗനരാഗം. ഇത് തെലുങ്ക് പരമ്പര മൗനരാഗത്തിന്റെ മലയാളം റീമേക്കാണ്.

ഏഷ്യാനെറ്റ് ആണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. കേന്ദ്ര കഥാപാത്രങ്ങളെ പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് പോലെ തന്നെ പരമ്പരയിലെ സഹതാരങ്ങളെയും സ്നേഹിക്കാറുണ്ട്. ഇത്തരത്തിൽ പ്രേക്ഷകരുടെ സ്നേഹം പിടിച്ചുപറ്റിയതാരമാണ് സബിത നായർ.പരമ്പരയിലൂടെയാണ് സബിത കൂടുതലും ശ്രദ്ധിക്കപ്പെടുന്നത്.പരമ്പരയിലെ കല്യാണിയുടെ അമ്മയായി വേഷമിടുന്നത് സബിതയാണ്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. താരം തന്നെ മകനോടൊപ്പം ഉള്ള ഒരു ചിത്രമാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

ഫോട്ടോയ്ക്ക് താഴെയായി my babloo എന്നും താരം കുറിച്ചിരിക്കുന്നു . പ്രേക്ഷകർ ഈ ചിത്രം കാണുമ്പോൾ താരത്തിന് തന്റെ മകനോട് എത്രമാത്രം സ്നേഹമുണ്ട് എന്നതാണ് അവരാലോചിക്കുന്നത്.പ്രേക്ഷകരുടെ ഈ ചിന്ത തന്നെ അവർ കമന്റ് ആയി രേഖപ്പെടുത്തിയിട്ടുമുണ്ട്.സബിത നായർ ഈയടുത്താണ് രണ്ടാം വിവാഹം കഴിച്ചത്. താരത്തിന്റെ ഭർത്താവിന്റെ പേരാണ് രമിത്ത്. സബിതയുടെ കോളേജിലെ സീനിയർ ആയിരുന്നു ഇദ്ദേഹം.

എന്നാൽ ഇരുവരും തമ്മിൽ ഒരു പ്രണയ വിവാഹമായിരുന്നില്ല വീട്ടുകാർ ഉറപ്പിച്ച വിവാഹമായിരുന്നു. ഇരുവരുടെയും വിവാഹം നടക്കുന്നത് ഗുരുവായൂർ അമ്പലത്തിൽ വച്ചാണ്. ഈ വാർത്തയും അന്ന് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. വിവാഹശേഷവും സബിതയുടെ ജീവിതത്തിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എല്ലാം പഴയപോലെ തന്നെ നടക്കുന്നു എന്നാണ് താരം പറയുന്നത്. അതിൽ നിന്ന് തന്നെ രമിത്ത് എത്രമാത്രം സബിതയെ കരുതുന്നു എന്ന് മനസ്സിലാക്കാം.വിവാഹ ശേഷവും തന്റെ മകന് സബിത നൽകുന്ന പ്രാധാന്യം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

Rate this post