സ്കൂൾ യൂണിഫോം ഇട്ട ഈ കുട്ടിയെ മനസ്സിലായോ? വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടി… | Mollywood Actress Childhood Photo Goes Viral Malayalam

Mollywood Actress Childhood Photo Goes Viral Malayalam : മലയാള സിനിമയിൽ ഒരുപാട് താരങ്ങൾ ഒറ്റ ചിത്രം കൊണ്ട് ശ്രദ്ധയരായിട്ടുണ്ട്. എന്നാൽ അവരിൽ ചിലർക്ക് മാത്രമേ, അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മലയാളി സിനിമ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടാൻ സാധിച്ചിട്ടുള്ളൂ. മാത്രമല്ല, ഇക്കൂട്ടത്തിൽ അപൂർവ്വം ചിലർ മാത്രമേ, അരങ്ങേറ്റ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് നേടിയ കൈയ്യടി പിന്നീട് നിലനിർത്തിയിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്.

ഇത്തരത്തിൽ, അരങ്ങേറ്റ ചിത്രത്തിലെ പ്രകടനത്തിന് തന്നെ പ്രേക്ഷകരുടെ കൈയ്യടി നേടുകയും, നായിക കഥാപാത്രങ്ങൾക്ക് ഉപരി, അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത്, അതിൽ തന്റെ മികവ് പ്രകടമാക്കുകയും ചെയ്യുന്ന ഒരു മലയാള നടിയുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. വ്യത്യസ്ത കഥാപാത്രങ്ങൾ കൊണ്ട് നിങ്ങൾക്ക് മുന്നിൽ ബിഗ് സ്ക്രീനിൽ വരുന്ന ഈ നടി ആരാണെന്ന്, അവരുടെ കുട്ടിക്കാല ചിത്രം നോക്കി നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടോ?


‘ഡയമണ്ട് നെക്‌ളേസ്’ എന്ന ചിത്രത്തിലൂടെ കലാമണ്ഡലം രാജശ്രീ ആയി ലാൽ ജോസ് മലയാള സിനിമയിൽ അവതരിപ്പിച്ച നടി അനുശ്രീയുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. നായിക കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ, വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ എപ്പോഴും ശ്രദ്ധ പുലർത്താറുള്ള നടിയാണ് അനുശ്രീ. ‘പുള്ളിപ്പുലികളും ആട്ടിൻക്കുട്ടിയും’, ‘ഇതിഹാസ’, ‘ചന്ദ്രേട്ടൻ എവിടെയാ’ എന്നീ ചിത്രങ്ങളിലെല്ലാം തികച്ചും വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചാണ് അനുശ്രീ പ്രേക്ഷകരുടെ കയ്യടി നേടിയത്.

2011-ൽ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ‘ഫെയർ ബിഗ് ബ്രേക്ക്’ എന്ന ഷോയിൽ കണ്ടെസ്റ്റന്റ് ആയി ആണ് അനുശ്രീ ആദ്യമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ‘രാജമ്മ @യാഹൂ’, ‘ഒപ്പം’, ‘ഒരു സിനിമാക്കാരൻ’, ‘ആദി’, ‘പഞ്ചവർണ്ണതത്ത’, ‘ഓട്ടോർഷ’, ‘മധുരരാജ’ തുടങ്ങിയ സിനിമകളിൽ എല്ലാം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ അനുശ്രീ അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത ’12th Man’ എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.

Rate this post