മലയാള സിനിമയിലെ ജൂനിയർ ആക്ഷൻ സൂപ്പർസ്റ്റാർ; താരപുത്രൻ മാത്രമല്ല മോളിവുഡിലെ അറിയപ്പെടുന്ന നായകൻ!! ആളെ പിടികിട്ടിയോ..!? | Mollywood Actor Childhood Pic Goes Viral Malayalam

Mollywood Actor Childhood Pic Goes Viral Malayalam : മലയാള സിനിമയിൽ താരപുത്രന്മാർ അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് സിനിമയിൽ എത്തുന്നത് ഇപ്പോൾ ഒരു സ്ഥിരം കാഴ്ചയാണ്. എന്നാൽ, അവരിൽ ചിലർക്ക് മാത്രമാണ് തങ്ങളുടെ അഭിനയ മികവുകൊണ്ട് മലയാള സിനിമയിൽ സ്വന്തമായി ഒരു ഇടം കണ്ടെത്താൻ സാധിച്ചിട്ടുള്ളത്. ചിലരാകട്ടെ അച്ഛനമ്മമാരുടെ താര പരിവേഷം ഒട്ടും പ്രയോജനപ്പെടുത്താതെ, സ്വന്തം കഴിവിൽ വിശ്വാസമർപ്പിച്ച്, വ്യത്യസ്ത ക്യാരക്ടറുകൾ അവതരിപ്പിച്ച് മലയാള സിനിമ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റി  വരുകയാണ്.

അത്തരത്തിൽ, തന്റെ അച്ഛൻ മലയാള സിനിമയിലെ സൂപ്പർസ്റ്റാർ ആയിട്ടും, അതിന്റെ യാതൊരു ജാഡകളും ഇല്ലാതെ, ചെറുതും വലുതുമായ വേഷങ്ങളിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും അവരുടെ ഇഷ്ടം പിടിച്ചു പറ്റുകയും ചെയ്ത ഒരു നടന്റെ ബാല്യകാലത്തെ ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. താരപുത്രന്മാർ അവർക്ക് അവരുടെ അച്ഛനമ്മമാരോടുള്ള ആരാധകരുടെ ഇഷ്ടത്തിന്റെ പങ്ക് വേണ്ട എന്ന് പറയുമ്പോഴും, തങ്ങളുടെ ഇഷ്ട താരങ്ങളുടെ മക്കൾ സിനിമയിൽ എത്തുമ്പോൾ ആരാധകർ അവരെ ഏറ്റെടുക്കാറുണ്ട്.

മലയാള സിനിമയുടെ ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകനും മലയാള സിനിമയുടെ വാഗ്ദാനമായ യുവ നടനുമായ ഗോകുൽ സുരേഷിന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ കാണുന്നത്. 2016-ൽ പുറത്തിറങ്ങിയ ‘മുദ്ദുഗൗ’ എന്ന ചിത്രത്തിൽ നായകനായി ആണ് ഗോകുൽ സുരേഷ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഗോകുൽ സുരേഷിന്റെ അരങ്ങേറ്റം സിനിമ ലോകത്ത് വാർത്തയായെങ്കിലും, ചിത്രത്തെക്കുറിച്ച് സമ്മിശ്രമായ അഭിപ്രായമാണ് പുറത്തുവന്നത്.

എന്നാൽ, പിന്നീട് മമ്മൂട്ടി നായകനായി എത്തിയ ‘മാസ്റ്റർപീസ്’ എന്ന ചിത്രത്തിൽ വേഷമിട്ട ഗോകുൽ സുരേഷ് പ്രേക്ഷകരുടെ കയ്യടി നേടി. പിന്നീട്, ഉണ്ണി മുകുന്ദനൊപ്പം ‘ഇര’ എന്ന ചിത്രത്തിലും, സൂത്രക്കാരൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഉൾട്ട തുടങ്ങി നിരവധി ചിത്രങ്ങളിൽ ഗോകുൽ സുരേഷ് വേഷമിട്ടു. ഏറ്റവും ഒടുവിൽ അച്ഛനൊപ്പം ‘പാപ്പൻ’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ഗോകുൽ അവതരിപ്പിച്ചു. ‘കിംഗ് ഓഫ് കൊത്ത’, ‘എതിരെ’, ‘അമ്പലമുക്കിലെ വിശേഷങ്ങൾ’ തുടങ്ങി നിരവധി ചിത്രങ്ങൾ ഗോകുൽ സുരേഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.