കുട്ടി കളി കാണിച്ച് ലാലേട്ടനെ വരെ ചിരിപ്പിച്ചു; കൊച്ചു പ്രേമന്റെ അവസാന ചിത്രങ്ങൾ!! ആ സ്നേഹ ചിരിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് മോഹൻലാൽ… | Mohanlal Memory About Kochu Preman Malayalam

Mohanlal Memory About Kochu Preman Malayalam : നടൻ കൊച്ചുപ്രേമൻ 68 അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് വീട്ടിൽ നിന്നും സ്വകാര്യ ആശുപത്രിയിൽ എത്തിക്കവെയാണ് അന്ത്യം. നാടകരംഗത്തിലൂടെ സിനിമയിലെത്തിയ അതുല്യ പ്രതിഭയായ കലാകാരനായിരുന്നു കൊച്ചുപ്രേമൻ. കെ.എസ്.പ്രേംകുമാർ എന്നതാണ് പൂർണ നാമം. 1979ൽ റിലീസായ ഏഴു നിറങ്ങൾ എന്ന സിനിമയാണ് കൊച്ചുപ്രേമന്റെ ആദ്യ മലയാള സിനിമ.

സംവിധായകൻ സത്യൻ അന്തിക്കാടിന്റെ 1997ൽ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന സിനിമയിൽ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ തേടിയെത്തിയിരുന്നു. കോമഡി റോളുകളിലൂടെയാണ് താരം കൂടുതൽ ശ്രദ്ധേയനായതെങ്കിലും, 1997ൽ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെ മറ്റു ജോണറിലുള്ള കഥാപാത്രങ്ങളും തനിക്ക് വഴങ്ങും എന്ന് കൊച്ചുപ്രേമൻ തെളിയിച്ചിരുന്നു. മലയാള സിനിമയിലിതുവരെ 250 ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. സിനിമ കൂടാതെ ടെലിസീരിയലുകളിലും താരം സജീവമാണ്.

തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനായി 1955 ജൂൺ ഒന്നിനാണ് താരത്തിന്റെ ജനനം. നാടകങ്ങളിലൂടെയും സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക ഹൃദയം കവർന്ന കലാകാരന്നാണ് ഇന്ന് നമ്മോട് വിടപറഞ്ഞത്. നടന്റെ നിര്യാണത്തിൽ മലയാള സിനിമ ലോകം അനുശോചനം അറിയിച്ചു.

“പ്രിയപ്പെട്ട കൊച്ചുപ്രേമൻ യാത്രയായി. ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്നേഹം നേടിയെടുത്തും നമ്മളിലൊരാളായി ജീവിച്ച അനുഗ്രഹീത കലാകാരൻ ആയിരുന്നു അദ്ദേഹം.” “കോളജിൽ പഠിക്കുന്ന കാലം തൊട്ടേയുള്ള ആത്മബന്ധമാണ് കൊച്ചുപ്രേമനുമായി എനിക്കുണ്ടായിരുന്നത്. അവസാനമായി ഞങ്ങൾ ഒന്നിച്ചത് ആറാട്ട് എന്ന സിനിമയിലാണ്. വ്യക്തിപരമായി അദ്ദേഹത്തിൻ്റെ വേർപാട് എനിക്ക് തീരാനഷ്ടം തന്നെയാണ്. ആ സ്നേഹച്ചിരിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം” മോഹൻലാൽ കുറിച്ചു…

Rate this post