മുടക്കിയത് കോടികൾ.!! രാജ പ്രൗഢിയിൽ തിളങ്ങി ലാലേട്ടന്റെ കൊച്ചിയിലെ ഫ്ലാറ്റ്; ഞെട്ടിപ്പിക്കുന്ന സർപ്രൈസുകൾ ഒളിപ്പിച്ച ഹോം ടൂർ വീഡിയോ വൈറൽ.!! | Mohanlal Home Tour In Luxury Flat At Kochi

Mohanlal Home Tour In Luxury Flat At Kochi : മലയാളികളുടെ സൂപ്പർ താരം മോഹൻലാൽ കൊച്ചിയിൽ പുതിയൊരു സൗധം കൂടി സ്വന്തമാക്കി എന്ന വാർത്ത മലയാളികളെ ഏറെ ആകർഷിച്ചിരുന്നു. താരത്തിന്റെ വീട് കാണാനുള്ള ആഗ്രഹം ഏവർക്കുമുണ്ടായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫ്ലാറ്റിന്റെ ഇന്റീരിയർ വിഡിയോ ആരാധകർക്ക് ലഭ്യമാക്കിയിരിക്കുകയാണ് സംവിധായകൻ അനീഷ് ഉപാസന. തന്റെ ഫെയ്സ്ബുക്

പേജിൽ അനീഷ് ഒരു വിഡിയോ പങ്കുവച്ചിട്ടുണ്ട്. കൊച്ചിയിലുള്ള ആർ എ കെ ഇൻറ്റീരിയർസ് ആണ് ഫ്ലാറ്റ് പണികഴിപ്പിച്ചത്. കൊച്ചി കുണ്ടന്നൂരുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിലാണ് മോഹൻലാലിൻറെ പുതിയ ഫ്ലാറ്റ്. 15, 16 നിലകൾ ചേർത്ത് ഏകദേശം 9000 സ്ക്വേയർ ഫീറ്റിൽ ഡ്യൂപ്ലക്സ് ഫ്ലാറ്റാണ് ലാലിന് വേണ്ടി കുണ്ടന്നൂരിൽ തയ്യാറായത്. ഏതൊരു ആഡംബരവീടിനെയും വെല്ലുന്ന സുഖസൗകര്യങ്ങൾ. ഏറ്റവും വലിയ

ഹൈലൈറ്റ് എൻട്രൻസിൽ സ്ഥാപിച്ച ഒരു ലാംബ്രട്ട സ്കൂട്ടർ തന്നെ. ഇട്ടിമാണി എന്ന സിനിമയിൽ മോഹൻലാൽ ഉപയോഗിച്ച സ്കൂട്ടർ ആണിത്. ഗസ്റ്റ് ലിവിങ്, ഡൈനിങ്, പൂജാ റൂം, പാൻട്രി കിച്ചൻ, വർക്കിങ് കിച്ചൻ എന്നിവയാണ് താഴത്തെ നിലയിൽ ഒരുക്കിയിരിക്കുന്നത്. ആഡംബരം മണക്കുന്ന നാല് കിടപ്പുമുറികൾ ഫ്ലാറ്റിലുണ്ട്. മേക്കപ്പ് റൂമും സ്റ്റാഫ് റൂമും വേറെ. പാചകം ഏറെ ഇഷ്ടപ്പെടുന്ന മോഹൻലാൽ പുതിയ ഫ്ലാറ്റിൽ

കിച്ചൻ ഒരുക്കിയിരിക്കുന്നത് ഏറെ വ്യത്യസ്തമായ ഒരു പാറ്റേണിലാണ്. താരത്തിന്റെ സിനിമയിൽ പോലും ഇങ്ങനെയൊരു വീട് വന്നുപോയിട്ടുണ്ടോ എന്നത് സംശയം. വൈറ്റിലക്ക് അടുത്തായി കുണ്ടന്നൂരിൽ സ്ഥിതി ചെയ്യുന്ന മോഹൻലാലിൻറെ ഫ്ലാറ്റ് പുറത്ത് നിന്ന് ഒന്ന് കാണാൻ പറ്റുമോ എന്ന ശ്രമവുമായി ചുറ്റും കറങ്ങിനടക്കുന്നവരും ഏറെയാണ്. ബിഗ്‌ബോസ് മലയാളം ഷോയുടെ അവതാരകൻ കൂടിയാണ് മോഹൻലാൽ. കഴിഞ്ഞ നാല് സീസണും അവതരിപ്പിച്ച താരത്തിന്റെ അവസാന സീസണിന്റെ പ്രതിഫലമാണോ ഈ ഫ്ലാറ്റിന്റെ പിന്നിലെന്നും ആരാധകർ ചോദിക്കുന്നുണ്ട്.