കണ്ണാടിയിൽ കണ്ണനൊപ്പം ലാലേട്ടനെ കണികണ്ട് കേരളം; താര രാജാക്കന്മാർ വിഷു പുലരിയെ വരവേറ്റത് ഇങ്ങനെ.!! | Mohanlal And Mammootty Vishu Celebration

Mohanlal And Mammootty Vishu Celebration : മലയാളികൾ ഒന്നടങ്കം ആഘോഷിക്കുന്ന കേരളത്തിന്റെ ഉത്സവങ്ങളിൽ ഒന്നാണ് വിഷു. കണിക്കൊന്നയും കണിവെള്ളരിയും വിഷുവിന്റെ പ്രധാന കാഴ്ചകളിൽ ഒന്നാണ്. വിഷു ആഘോഷത്തിന് താരങ്ങളെന്നോ സാധാരണക്കാരൻ എന്നോ ഉള്ള വേർതിരിവുകൾ ഒന്നുമില്ല.

മലയാളികൾ ഒന്നാകെ വിഷു ആഘോഷിക്കുന്നു. തങ്ങളുടെ സന്തോഷം ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒപ്പം പങ്കിടുന്നു. താരങ്ങളുടെ വിഷു വിശേഷങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രാധാന്യമാണ് ഉള്ളത്. ഇപ്പോഴിതാ താര മോഹൻലാലിന്റെയും , മെഗാസ്റ്റാർ മമ്മൂട്ടിയുടെയും വിഷു വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്.

വിഷുക്കണി വെച്ച്, നല്ല സ്റ്റൈലിൽ വസ്ത്രം ഒക്കെ ധരിച്ച് വിഷുക്കണി തൊഴുതു നിൽക്കുന്ന തന്റെ ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചതെങ്കിൽ അടിപൊളി ഷർട്ടും മുണ്ടും ധരിച്ച് സ്റ്റൈലിഷ് വേഷത്തിൽ ആരാധകർക്ക് വേണ്ടി ഒരു പോസ്റ്റ് പങ്കുവെച്ചു കൊണ്ടായിരുന്നു മമ്മുട്ടി വിഷു ആശംസകൾ അറിയിച്ചത്. എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ എന്നാണ് പങ്കുവെച്ച ചിത്രത്തിന് മുകളിലായി മമ്മൂട്ടി കുറിച്ചത്. നിരവധി ആരാധകരാണ് മമ്മൂട്ടിക്കും വിഷു ആശംസകൾ അറിയിച്ചുകൊണ്ട് കമന്റ് ഇട്ടിരിക്കുന്നത്. അതുപോലെതന്നെ മോഹൻലാലിന്റെ പോസ്റ്റുകൾക്ക് താഴെയും നിരവധി ആശംസകൾ നിറഞ്ഞിട്ടുണ്ട്.

ആരാധകർ മാത്രമല്ല നിരവധി താരങ്ങളും കമന്റുകളിൽ സജീവമാണ്.ഇരുവരും പങ്കുവെച്ച വിഷുദിന ആശംസകൾ സോഷ്യൽ മീഡിയയിൽ നേടിയിരിക്കുന്നത് വൻ റീച്ചാണ്. മോഹൻലാലിന്റെ ഏറ്റവും ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രമാണ് മലൈക്കോട്ടയ് വാലിബൻ ഹിറ്റുകളുടെ കൂട്ടത്തിൽ എഴുതപ്പെട്ട ഒന്നുതന്നെയായിരുന്നു ഈ ചിത്രം. അതുപോലെതന്നെ ഈ അടുത്ത ഈ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് ഭ്രമയുഗം. ഈ ചിത്രത്തിൽ ആരെയും അമ്പരപ്പിക്കുന്ന വേഷപ്പകർച്ചയുമായാണ് നടൻ മമ്മൂട്ടി നമുക്ക് മുന്നിൽ നിറഞ്ഞാ ടിയത്. ഇരുവരുടെയും പുത്തൻ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കുമായി ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.