മിന്നൽ മുരളി അതിമാനുഷികനോ.? മിന്നല്‍ മുരളിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച്‌ ടൊവിനോ തോമസും ബേസില്‍ ജോസഫും.!!

ടൊവിനോ നായകനാകുന്ന പുതിയ സിനിമയാണ് മിന്നല്‍ മുരളി. ബേസില്‍ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസും ഹരിശ്രീ അശോകനും ചിത്രത്തിലുണ്ട്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. സൂപ്പര്‍ ഹിറോ കഥാപാത്രമാണ് ചിത്രത്തില്‍ ടൊവിനോയ്‍ക്ക്.

ഗോദ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫും ടൊവിനൊയും ഒന്നിക്കുന്ന ചിത്രമാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന മിന്നല്‍ മുരളി. ഇപ്പോഴിതാ മിന്നല്‍ മുരളിയുടെ വിശേഷങ്ങളൊക്കെ പങ്കുവെച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ടൊവിനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫും.

ടോവിനോ ചിത്രത്തില്‍ സൂപ്പര്‍ഹീറോ പരിവേഷമുള്ള കഥാപാത്രമായാണ് പ്രത്യക്ഷപ്പെടുന്നത്. ടൊവിനോ തോമസ്‌ നായകനായ ‘മിന്നൽ മുരളി’ എന്ന സിനിമയ്ക്കു വേണ്ടി കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം ഉണ്ടാക്കിയ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് തകർക്കപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് സിനിമാരംഗത്തു നിന്നും നിരവധി പേർ രംഗത്തു വന്നിരുന്നു.

സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത് ‘ബാറ്റ്മാൻ’, ‘ബാഹുബലി’, ‘സുൽത്താൻ’ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്.