നൂറ് മിന്നൽ മുരളിയേക്കാൾ പവർഫുൾ; സോഷ്യൽ മീഡിയയിൽ ഇപ്പോൾ ‘മിന്നൽ മിനി’ തരംഗം… | Minnal Mini

Minnal Mini : ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ടോവിനോ നായകനായി എത്തി മലയാള സിനിമാ ലോകത്ത് വൻ തരംഗം സൃഷ്ടിച്ച ചിത്രമാണല്ലോ “മിന്നൽ മുരളി”. ഒരു സാധാരണ വ്യക്തിക്ക് മിന്നലടിക്കുന്നതും അതുവഴി അതിശയകരമായ ശക്തി ലഭിക്കുന്നതുമായ ഒരു സങ്കല്പ കഥയാണ് നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്ത ഈയൊരു സിനിമയിൽ ഉള്ളത്.

പാൻ വേൾഡ് ലെവലിൽ റിലീസ് ചെയ്ത ഈ ഒരു സിനിമയ്ക്ക് വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. മാത്രമല്ല വ്യത്യസ്തമായ മേക്കിങ്ങിലൂടെയും ആശയത്തിലൂടെയും മലയാള സിനിമാ പ്രേമികളുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നായി ഇത് മാറുകയും ചെയ്തിരുന്നു. ഈയൊരു സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വളരെ വലിയൊരു തരംഗമായിരുന്നു സൃഷ്ടിക്കപ്പെട്ടിരുന്നത്.

എന്നാൽ ഇപ്പോഴിതാ ആ ഒരു തരംഗം ഇനിയും അവസാനിച്ചിട്ടില്ല എന്ന സൂചന നൽകിക്കൊണ്ടുള്ള ഒരു കൺസെപ്റ്റ് ഫോട്ടോ ഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മിന്നലടിക്കുന്നതിലൂടെ മിനി എന്ന യുവതി! “മിന്നൽ മിനിയായി” മാറുകയാണ് ഇവിടെ. മിന്നലിലൂടെ ശക്തി ലഭിച്ച മിനി തന്റെ മുന്നിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പോരാടുകയാണ് ഇവിടെ. കൺസെപ്റ്റ് ഫോട്ടോഷൂട്ടിലൂടെ ഏറെ ശ്രദ്ധ നേടിയ അരുൺ രാജ് നായർ തന്നെയാണ് ഈ ഒരു വ്യത്യസ്തമായ കണ്ടെന്റിന് പിന്നിൽ. ഏകദേശം 40 ഓളം ചിത്രങ്ങളിലാണ് അരുൺ രാജ് മിന്നൽ മിനിയുടെ കഥ പറയുന്നത്.

കൺസെപ്റ്റ് പോലെ തന്നെ മേക്കിങ്ങും അതിഗംഭീരമായി മാറിയതോടെ ഈ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയ കീഴടക്കുകയും ചെയ്തു. എല്ലാ സ്ത്രീകൾക്ക് ഉള്ളിലും അവർ അറിയാതെ തന്നെ ഒരു സൂപ്പർ ഹീറോ ഒളിഞ്ഞിരുപ്പുണ്ട്. അവൾക്ക് ഒരു സൂപ്പർ പവർ കൂടെ കിട്ടി കഴിഞ്ഞാൽ നൂറ് മിന്നൽ മുരളിയേക്കാൾ അവൾ പവർ ഫുള്ളായിരിക്കും എന്നാണ് അരുൺരാജ് ഈ ഒരു കൺസെപ്റ്റിലൂടെ സന്ദേശമായി കൈമാറുന്നത്. ഈയൊരു ചിത്രങ്ങൾ ക്ഷണനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായതോടെ നിരവധി പേരാണ് ഈ ഒരു പ്രയത്നത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.