ചേച്ചിയുടെ കംപൈൻ സ്റ്റഡി കാലത്ത് പൂത്തുലഞ്ഞ അനിയന്റെ പ്രണയം സാഫല്യമാകുന്നു!! വജ്രം സിനിമയിലെ കുഞ്ഞുതാരം മിഥുൻ മുരളിയുടെ വിവാഹം… | Midhun Murali Marriage

Midhun Murali Mangalasseri Marriage : നടി മൃദുല മുരളിയെപ്പോലെ തന്നെ മലയാളം സിനിമാപ്രക്ഷകർക്ക് സുപരിചിതനാണ് സഹോദരൻ മിഥുൻ മുരളിയും. പത്ത് വർഷം നീണ്ട പ്രണയത്തിന് ശേഷം വിവാഹജീവിതത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് ഇപ്പോൾ മിഥുൻ. സഹോദരന്റെ വിവാഹവിശേഷം പങ്കുവെച്ച് മൃദുല തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. മിഥുന്റെ വധുവായി പുതുജീവിതം ആരംഭിക്കുന്ന കല്യാണിക്ക് ആശംസകൾ നേർന്നുകൊണ്ടും കുടുംബത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുമാണ് താരത്തിന്റെ പോസ്റ്റ്.

കല്യാണിയുടെ സഹോദരി മീനാക്ഷിയുമായുള്ള തന്റെ കമ്പയിൻ സ്റ്റഡി സമയത്താണ് ഈ പ്രണയം പൂത്തുലഞ്ഞത് എന്നാണ് മൃദുല പറയുന്നത്. കല്യാണിയുടെ വീട്ടിൽ പഠിക്കാനായി താൻ പോകുന്നത് മിഥുന് അത്ര ഇഷ്ടമല്ലായിരുന്നു എന്ന് മൃദുല ഓർത്തെടുക്കുന്നു. എന്തായാലും മിഥുന്റെ വിവാഹനിശ്ചയചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. വജ്രം എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് സിനിമയിൽ തുടക്കം കുറിക്കുകയായിരുന്നു മിഥുൻ.

ആന മയിൽ ഒട്ടകം എന്ന സിനിമയിലും ബഡ്ഢി, ബ്ലാക്ക് ബട്ടർ ഫ്‌ളൈ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മിഥുനും കല്യാണിക്കും ആശംസകൾ നേർന്ന് ഒട്ടേറെ താരങ്ങൾ കമന്റ് ചെയ്തിട്ടുണ്ട്. നടിമാരായ ഷഫ്ന, ശില്പ ബാല, നടൻ രജിത് മേനോൻ തുടങ്ങിയ താരങ്ങളെല്ലാം പോസ്റ്റിന് താഴെ കമ്മന്റുകളുമായി ആദ്യം എത്തുകയായിരുന്നു. 2020-ൽ കോവിഡ് സമയത്തായിരുന്നു മൃദുലയുടെ വിവാഹം നടന്നത്.

കോവിഡ് പ്രതിസന്ധിക്കിടെ എല്ലാവിധ പ്രോട്ടോക്കോളുകളും പാലിച്ചായിരുന്നു അന്ന് താരത്തിന്റെ വിവാഹചടങ്ങുകൾ നടന്നത്. എന്തായാലും കോവിഡ് പ്രതിസന്ധിക്ക് ഒരു ശമനമുണ്ടായതോടെ സഹോദരന്റെ വിവാഹം അടിച്ചുപൊളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ മൃദുല. റെഡ് ചില്ലീസ് എന്ന ചിത്രത്തിൽ തുടങ്ങി സിനിമയിൽ തന്റെ സാന്നിധ്യം തെളിയിച്ച മൃദുല സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച താരമാണ്. താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വളരെപ്പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.