സങ്കടങ്ങളെ പൊരുതാനുള്ള ഊർജ്ജമാക്കിയവൾ; ഫീനിക്‌സ് പക്ഷി പോലെ പറന്നുയർന്ന് പുതിയ നേട്ടം, യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി മേഘ്‌ന രാജ്.!! | Meghana Raj Received UAE Golden Visa
Meghana Raj Received UAE Golden Visa : മലയാളി അല്ലെങ്കിലും മലയാളികളുടെ പ്രിയതാരമാണ് മേഘ്നരാജ്. 2009 – ലായിരുന്നു തെലുങ്ക് ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമിഴ്, മലയാളം, കന്നട തുടങ്ങിയ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 2010-ൽ വിനയൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.
പിന്നീട് മാഡ് ഡാഡ്, ആഗസ്ത് 15, ബ്യൂട്ടിഫുൾ തുടങ്ങി പത്തോളം മലയാള ചിത്രത്തിൽ അഭിനയിച്ചു. 2018 ലായിരുന്നു നീണ്ട പത്തുവർഷത്തെ പ്രണയത്തിനു ശേഷം കന്നട താരമായ ചിരഞ്ജീവി സർജയെ വിവാഹം കഴിക്കുന്നത്. എന്നാൽ 2021 ജൂലൈയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ചിരഞ്ജീവി സർജ മ രി ക്കുന്നത്. ഭർത്താവ് മ രി ച്ച് നാല് മാസത്തിനുള്ളിൽ മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
റയാൻ രാജ് സർജ ജനിച്ച ശേഷം കുടുംബജീവിതവുമായി മുന്നോട്ടു പോവുകയാണ് താരം. ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് മാറി നിൽക്കുകയായിരുന്ന മേഘ്ന ‘തത്സമ തത്ഭവ’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചു വരികയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരം വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. മകൻ്റെ വിശേഷങ്ങളുമായാണ് താരം കൂടുതലായും എത്തിയിരുന്നത്. ഇപ്പോഴിതാ താരത്തിൻ്റെ ഒരു വിശേഷ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
താരത്തിന് പത്ത് വർഷത്തെ ഗോൾഡൻ വിസ ലഭിച്ച സന്തോഷ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ദുബൈയിലെ മുൻനിര സർക്കാർ സേവനദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയ ശേഷമാണ് സിഖ്ബാൽ മാർക്കോണിയിൽ നിന്ന് താരം ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. നിരവധി മലയാളം താരങ്ങൾക്കും തെന്നിദ്ധ്യൻ താരങ്ങൾക്കും ഇതിനോടകം തന്നെ ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. താരത്തിൻ്റെ സന്തോഷത്തിന് ആശംസകൾ അറിയിച്ച് നിരവധി ആരാധകർ എത്തുകയും ചെയ്തു.