ഇനി ഡോക്ടർ മീനാക്ഷിയാണ്.!! വിശേഷം ആഘോഷമാക്കാൻ നമിതക്ക് അരികിൽ പറന്നെത്തി മീനുട്ടി; അന്നത്തെ ആ ജാഡക്കാരി ഇന്നെന്റെ ചങ്കാണ്.!! | Meenakshi Dileep Latest Updates With Namitha Pramod

Meenakshi Dileep Latest Updates With Namitha Pramod : മലയാള സിനിമയിലേക്ക് ഇതുവരെ ചുവടു വച്ചിട്ടില്ലെങ്കിലും മലയാള നായികമാർക്ക് ലഭിക്കുന്നതിനേക്കാൾ അധികം പിന്തുണയും അംഗീകാരവും ലഭിച്ചിട്ടുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. മഞ്ജുവാര്യരുടെയും ദിലീപിന്റെയും ഏക മകളായ മീനാക്ഷി സോഷ്യൽ മീഡിയയിലും മലയാളികൾക്കിടയിലും ജനപ്രിയ താരം തന്നെയാണ്. താരത്തിനെ

സംബന്ധിക്കുന്ന ഓരോ വാർത്തക്കും മികച്ച പ്രതികരണവും ലഭിക്കാറുണ്ട്. തന്നെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവർക്ക് ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ സന്തോഷം പകരുവാനും മീനാക്ഷി മറക്കാറില്ല. നൃത്ത വീഡിയോയും യാത്ര ചിത്രങ്ങളും ഒക്കെയായി മീനാക്ഷി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. താരം പങ്കുവെച്ചിട്ടുള്ളതിൽ ഏറ്റവും കൂടുതൽ പോസ്റ്റ് മലയാളി നായികയായ നമിത

പ്രമോദിന് ഒപ്പം ഉള്ളതാണ്. മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് നമിത പ്രമോദ്. നമിതയുടെ എല്ലാ വിശേഷങ്ങളിലും താരത്തെ സംബന്ധിക്കുന്ന ചടങ്ങുകളിലും മീനാക്ഷി സാന്നിധ്യമായി എത്താറുണ്ട്. ഇപ്പോൾ നമിതയ്ക്കൊപ്പമുള്ള ഏറ്റവും പുതിയ പോസ്റ്റ് ആയി എത്തിയിരിക്കുകയാണ് മീനാക്ഷി. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നമിതയ്ക്ക് ഒപ്പമുള്ള

ചിത്രങ്ങൾ മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. പുതിയ പോസ്റ്റിൽ യാതൊരു മേക്കപ്പും ഇല്ലാതെ നാച്ചുറൽ ലുക്കിലാണ് മീനാക്ഷി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നമിതയുടെ അച്ഛൻറെ പിറന്നാളായിരുന്നു. ഇതിനോട് അനുബന്ധിച്ച് പകർത്തിയ ചിത്രമാണോ ഇപ്പോൾ മീനാക്ഷി പങ്കുവെച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. എന്നിരുന്നാൽ തന്നെയും കൂട്ടുകാരികളുടെ ചിത്രങ്ങൾ ഇതിനോടകം ആളുകളുടെ ശ്രദ്ധ നേടിയെടുക്കുകയും വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത് വളരെ വിരളമായാണ്. എന്നിരുന്നാൽ പോലും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുവാൻ പലപ്പോഴും താരം ശ്രമിക്കാറില്ല. സോഷ്യൽ മീഡിയയിൽ അടക്കം വലിയ ജനപിന്തുണയും ഫോളോവേഴ്സും ആണ് മീനാക്ഷിക്ക് ഉള്ളത്. ഇതുതന്നെ താരത്തിന് ആളുകൾക്കിടയിലുള്ള സ്ഥാനം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്ന കാര്യമാണ്.