ഉണ്ണി വളർന്നേ കിളി മകളെ.!! മകനൊപ്പം സന്തോഷം പങ്കുവെച്ച് മേഘ്ന രാജ്; ജൂനിയർ ചീരുവിന്റെ മാറ്റം കണ്ടോ.!? | Meghana Raj Post Of Son Raayan Raj Sarja

മേഘ്‍ന രാജ് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ മേഘ്‍ന രാജ് സജീവമാണ് ഇപ്പോള്‍. താരത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വലിയ തരംഗമാകാറുണ്ട്. മേഘ്‍ന രാജ് പങ്കുവെച്ച പുതിയ ഫോട്ടോയാണ് ഇപ്പോള്‍ വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്. വാലന്റൈൻസ് ഡേ സ്പെഷ്യൽ ആയി പങ്കുവെച്ച ചിത്രം ആണ്.

തന്റെ മകൻ ചിരഞ്ജീവി സർജയുടെ ചിത്രമാണ് താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. കള്ളച്ചിരിയുമായി കുറുമ്പോടെ നിൽക്കുന്ന കുട്ടിയെ കാണാൻ വളരെ മനോഹരമാണെന്ന് ആരാധകർ പറയുകയാണ്. നിരവധി ആരാധകരാണ് താരത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിന് കമന്റുകളുമായി എത്തിയത്. പ്രമുഖ സിനിമ താരങ്ങളായ അഹാന കൃഷ്ണ, വാസുകി വൈഭവ് എന്നിവർ ചിത്രത്തിന് കമന്റ് ചെയ്തത് ശ്രദ്ധ നേടി.

ഹാപ്പി വാലന്റൈൻസ് ഡേ മൈ ക്യൂട്ട് ബേബി, സോ ക്യൂട്ടി അവർ ചിരു സർ, ഔർ ലിറ്റിൽ വളെന്റീൻ എന്നാണ് ആരാധകർ കമന്റ് ചെയ്തത്. പി കെ സ്റ്റുഡിയോസ് ആണ് ഈ ചിത്രം പകർത്തിയത്. അകാലത്തില്‍ പൊലിഞ്ഞ ഭര്‍ത്താവ് ചിരഞ്‍ജീവി സര്‍ജയ്‍ക്കൊപ്പമുള്ള ഫോട്ടോ മേഘ്‍ന രാജ് മുൻപ് പങ്കുവെച്ചിരുന്നു. എന്റെ ലോകം എന്ന് എഴുതിയ ക്യാപ്ഷനൊപ്പം ഹൃദയ ചിഹ്‍നവും ചേര്‍ത്താണ് ഫോട്ടോ ഇൻസ്റ്റാഗ്രാം സ്റ്റോറിയായും താരം മുമ്പ് പങ്കുവെച്ചിരുന്നത്. ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയത് ചലച്ചിത്ര മേഖലയില്‍ നിന്നടക്കം ഒട്ടേറേ പേരാണ്. അടുത്തിടെ മേഘ്‍ന രാജ് തന്റെ പുതിയ സിനിമ പ്രഖ്യാപിക്കുകയും ചെയ്‍തിരുന്നു.

മുൻപ് ചിരുവിന്റെ ഷർട്ടും കെട്ടിപിടിച്ച് ഇരുന്ന് തേങ്ങി കരയുന്ന മേഘ്നയുടെ ചിത്രങ്ങളും വീഡിയോയും അന്ന് എല്ലാവർക്കും വലിയ വേദനയായിരുന്നു. അന്ന് മുതൽ തെന്നിന്ത്യയിൽ നിന്നൊട്ടാകെ അളവില്ലാത്ത സ്നേഹമാണ് മേഘ്നയ്ക്ക് ലഭിച്ചത്. ഭർത്താവിന്റെ അപ്രതീക്ഷിത വേർപാടിന് ശേഷം മകനാണ് മേഘ്നയുടെ എല്ലാം. മകന് മേഘ്ന നൽകിയിരിക്കുന്നത് രാജാവ് എന്ന് അർഥം വരുന്ന റായൻ എന്ന പേരാണ്. ജൂനിയർ ചിരുവെന്നാണ് ആരാധകർ‌ റായനെ ഇപ്പോൾ വിളിക്കുന്നത്. ഇപ്പോൾ വീണ്ടും പഴയ മേഘ്ന ആവാനുള്ള ശ്രമത്തിലാണ് താരം.