കുഞ്ഞിന് ഒന്നര വയസ്സ് വീണ്ടും വിവാഹിതരായി മീത്ത് മിരി; അഞ്ചാം വിവാഹ വാർഷികത്തിൽ പുതിയ സന്തോഷം; മിരിയെ വീണ്ടും താലി ചാർത്തി മീത്ത്.!! | Meeth Miri Wedding Anniversary Highlights

Meeth Miri Wedding Anniversary Highlights : സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളാണ് മീതും മിലിയും. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ടിക് ടോക് വീഡിയോയിലൂടെ എത്തിയ ഇരുവരും തങ്ങളുടേതായ ഒരു സ്ഥാനം സോഷ്യൽ മീഡിയ പ്ലാററ്ഫോമിൽ നേടിയെടുക്കുകയും ചെയ്തു. ഇന്ന് സിനിമാ – സീരിയൽ താരങ്ങൾക്ക് ഉള്ളതിനേക്കാൾ അധികം ആരാധകരാണ് ഈ കപ്പിൾസിന് ഉള്ളത്. വീട്ടുവിശേഷങ്ങളും

തങ്ങൾക്കിടയിലെ ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ആളുകളിലേക്ക് എത്തിക്കുന്ന ഫാമിലി വ്ലോഗേഴ്സ് ആയ ഇവർ ഇന്ന് സോഷ്യൽ മീഡിയയിലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന വ്ലോഗർമാരിൽ ഒരാൾ കൂടിയാണ്. വളരെ യാദൃശ്ചികമായി ജീവിതത്തിൽ ഒന്നിച്ച ഇരുവരും ആദ്യം വിവാഹമേ വേണ്ട എന്ന തീരുമാനത്തിൽ ആയിരുന്നു എന്നാൽ പിന്നീട് ആണ് ഇരുവരും വിവാഹത്തിലേക്ക്

കടന്നുവന്നത് എന്ന് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഫ്ലവേഴ്സ് ഒരുകോടിയിൽ അടക്കം നിറഞ്ഞു നിന്ന ഇവരുടെ ഓരോ വിശേഷങ്ങളും കാണുവാൻ ആളുകൾക്ക് വളരെയധികം ഇഷ്ടമാണ്. ഇവരുടെ പേര് തന്നെയാണ് വലിയൊരു ആകർഷണവും. മീത്ത്, മിരി എന്ന് അറിയപ്പെടുന്ന ഇവർ ഇപ്പോൾ തങ്ങളുടെ അഞ്ചാം വിവാഹ വാർഷികത്തിലേക്ക് കടന്നിരിക്കുകയാണ്. മിലിയോ എന്ന ഒരു മകൻ കൂടി ഇപ്പോൾ

ഇവർക്കിടയിലേക്ക് കുഞ്ഞതിഥിയായി കടന്നുവന്നു. മകൻറെ ഒന്നാം ജന്മദിനം അടക്കം വൻ ആഘോഷമാക്കിയാണ് താരങ്ങൾ കൊണ്ടാടിയത് ഇതിനു പിന്നാലെ അഞ്ചാം വിവാഹ വാർഷികത്തിൽ വിവാഹത്തിൻറെ റിക്രിയേഷൻ നടത്തിയിരിക്കുകയാണ് താരങ്ങൾ. സ്വർണാഭരണ വിഭൂഷിതയായി പട്ടുസാരിയിൽ ചിരിച്ചു നിൽക്കുന്ന മിലിയോയുടെ മുഖം കാണുന്നവർക്കും സന്തോഷം പ്രധാനം ചെയ്യുന്നതാണ്. ഇരുവർക്കും ഇടയിലെ കെമിസ്ട്രിക്ക് വളരെ ആരാധകരും ഇന്നുണ്ട്. നിരവധി പേരാണ് താരങ്ങൾക്ക് വിവാഹ വാർഷിക ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇവരെപ്പോലെ തന്നെ ഇവരുടെ കുടുംബാംഗങ്ങളും ഇന്ന് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന മറ്റു താരങ്ങളും വിവാഹ വാർഷിക ആശംസകൾ താരങ്ങൾക്ക് നേർന്നുകൊണ്ട് കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.