ഉദാഹരണം ഇന്ദ്രൻസ്.!! പുരസ്‌ക്കാരത്തേക്കാൾ തിളക്കം ആ സർട്ടിഫിക്കറ്റിനാണ്; പത്താം ക്ലാസ്സ് തുല്യതാ പരീക്ഷയ്ക്ക് തയ്യാറെടുത്ത് ഇന്ദ്രൻസേട്ടൻ.!! | Actor Indrans To Continue His Education

Actor Indrans To Continue His Education : വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ എന്നും മലയാള സിനിമയെയും സിനിമ പ്രേമികളെയും വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് നടൻ ഇന്ദ്രൻസ്. കുടുക്ക്, ഹോം എന്നീ ചിത്രങ്ങളിലെ ഇന്ദ്രൻസിന്റെ പ്രകടനം എന്നും മലയാള സിനിമാതാരങ്ങൾക്ക് അടക്കം മികച്ച മാതൃകയാണെന്ന് സിനിമാനിരൂപകർ ഒന്നാകെ ഒറ്റസ്വരത്തിൽ പറയുന്നുമുണ്ട്. പലപ്പോഴും ദേശീയപുരസ്കാരം അടക്കം ലഭിച്ച

നടൻ പൊതുവേദികളിൽ നിന്നും ക്യാമറ കണ്ണുകളിൽ നിന്നും അല്പം വിട്ടുനിൽക്കുകയാണ് ചെയ്തിട്ടുള്ളത്. സിനിമയിൽ സജീവമാണെങ്കിലും സോഷ്യൽ മീഡിയയിലും പൊതു ഇടങ്ങളിലും താരം അത്രകണ്ട് സജീവമല്ല. എപ്പോഴും സംസാരത്തിൽ പോലും വിനയം കലർന്ന ഭാവമാണ് താരം സ്വീകരിച്ചിട്ടുള്ളതും. ഇപ്പോൾ മന്ത്രി വി ശിവൻകുട്ടി ഇന്ദ്രൻസിനെ പറ്റി പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ആളുകൾ

ഏറ്റെടുത്തിരിക്കുന്നത്. ദാരിദ്ര്യവും പണമില്ലായ്മയും മൂലം ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ട വന്ന വ്യക്തിയാണ് ഇന്ന് മലയാള സിനിമ ഒന്നാകെ നോക്കിക്കാണുന്ന നടൻ ഇന്ദ്രൻസ്. ഇപ്പോൾ താരം പത്താം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് ചേർന്നിരിക്കുന്ന വിവരമാണ് ശിവൻകുട്ടി തൻറെ ഫേസ്ബുക്ക് പേജിലൂടെ ആളുകളെ അറിയിച്ചിരിക്കുന്നത്. ദേശീയ പുരസ്കാരം അടക്കാം ലഭിച്ചിട്ട് പോലും പലപ്പോഴും പൊതുവേദികളിൽ നിന്ന്

അല്പം ഭയത്തോടെ വിട്ടു നിന്നിട്ടുണ്ട്. വിദ്യാഭ്യാസം അതിന് വലിയൊരു കാരണവും ആയിട്ടുണ്ട്. ഇനി ആ പേടി പാടില്ല, എല്ലാ പുരസ്കാരങ്ങളെയും വലിയ ബഹുമതി തന്നെയാണ് പത്താം ക്ലാസിന്റെ സർട്ടിഫിക്കറ്റ്. അതുകൊണ്ടുതന്നെ താൻ തുല്യത പരീക്ഷയ്ക്ക് ചേർന്നിരിക്കുന്നു എന്ന വിവരം ഇന്ദ്രൻസും ആളുകളെ അറിയിച്ചു കഴിഞ്ഞു എല്ലാ ഞായറാഴ്ചയും നടക്കുന്ന തുല്യതാ ക്ലാസ്സിൽ ഏഴുമാസകാലയളവിൽ പങ്കെടുക്കുവാൻ തന്നെയാണ് താരം തീരുമാനിച്ചിരിക്കുന്നത്. ഇതറിഞ്ഞ് നിരവധി പേർ ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പേജിലും ഇന്ദ്രൻസിന് നേരിട്ടും ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നുണ്ട്. വിദ്യാഭ്യാസം ഒന്നിനും ഒരു തടസ്സമല്ലെന്നും എല്ലാത്തിനും മുകളിലാണ് അതെന്നും ഇന്ദ്രൻസ് ഒരു മാതൃകയാണെന്നും ശിവൻകുട്ടി അടക്കം ഉള്ളവർ ഒന്നാകെ പറയുന്നു.