മണർകാട് സെൻ്റ് മേരീസ് കോളേജ് ഞാനിങ്ങ് എടുക്കുവാ; പുതിയ അപ്ഡേറ്റ് അറിയിച്ച് മീനാക്ഷി അനൂപ്, കമന്റുമായി ആരാധകർ.!! | Meenakshi Anoop Took Admission At St Marys College Manarcaud

Meenakshi Anoop Took Admission At St Marys College Manarcaud : അഭിനേത്രി എന്ന നിലയിലും അവതാരക എന്ന നിലയിലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് മീനാക്ഷി അനൂപ്. ടെലിവിഷൻ സ്ക്രീനുകളിലും ബിഗ് സ്ക്രീനുകളിലും ഒരുപോലെ താരം തിളങ്ങിനിൽക്കുന്നു. തന്റെ കരിയറിനോട് ഒപ്പം തന്നെ പഠന മേഖലയിലും അതീവ ശ്രദ്ധ ചെലുത്തുന്ന കുട്ടിയാണ് മീനാക്ഷി അനൂപ്.അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്.

വൺ ബൈ ടു എന്ന ചിത്രത്തിലൂടെയാണ് താരം ചലച്ചിത്ര ലോകത്തെത്തുന്നത്. കൂടാതെ അമർ അക്ബർ അന്തോണി, മോഹൻലാൽ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ടോപ്പ് സിംഗർ’ എന്ന റിയാലിറ്റി ഷോയിൽ അവതാരകയാണ് മീനാക്ഷി. ഈ റിയാലിറ്റി ഷോയിലൂടെയാണ് താരം കൂടുതൽ ജനപ്രിതി നേടുന്നത്. ഇവ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമാണ് മീനാക്ഷി.

താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത് മികച്ച പ്രതികരണമാണ്. അടുത്തിടെയാണ് മീനാക്ഷി പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. 83% മാർക്ക്‌ ആണ് മീനാക്ഷിക്ക് പ്ലസ് ടു പരീക്ഷയിൽ ലഭിച്ചത്. ഇപ്പോഴിതാ തന്റെ കോളേജ് ജീവിതത്തിന് തുടക്കമിട്ടിരിക്കുകയാണ് പ്രിയ താരം. ഇപ്പോഴിതാ ഇതിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മണർകാട് സെന്റ് മേരിസ് കോളേജിലാണ് താരം അഡ്മിഷനെടുത്തിരിക്കുന്നത്.

”മണർകാട് സെന്റ്മേരിസ് കോളേജ് ഞാനിങ്ങ് എടുക്കുവാ” എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇംഗ്ലീഷ് സാഹിത്യത്തിലാണ് താരമിപ്പോൾ അഡ്മിഷനെടുത്തിരിക്കുന്നത്. നിരവധി പേരാണ് താരത്തിനിപ്പോൾ ആശംസകളുമായി എത്തിയിരിക്കുന്നത്. വളരെ രസകരമായ കമന്റുകൾ ആണ് ആളുകൾ ചിത്രത്തിന് താഴെയായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ”കോളേജിന്റെ ആധാരമാണോ ഇത്”, ”മീനൂട്ടി ആവശ്യം കഴിഞ്ഞാൽ അത് അവിടെ തിരിച്ചു വെച്ചേക്കണേ”, ”നല്ല ഭാരം ഉണ്ടോ മീനൂട്ടി?”, ”പോയി പഠിച്ച് മിടുക്കി കുട്ടിയായി വരൂ” എന്നിങ്ങനെ പോകുന്നു പ്രേക്ഷകരുടെ കമന്റുകൾ.