ജനപ്രിയ കുടുംബം; ഈ ഓണത്തിന് ഇരട്ടി മധുരമായി ആ സന്തോഷ വാർത്ത, ഡോക്ടർ മീനാക്ഷി ഗോപാലകൃഷ്ണനൊപ്പം ഓണം ആഘോഷിച്ച് ജനപ്രിയ കുടുംബം.!! | Actor Dileep And Kavya Madhavan Onam With Dr Meenakshi Dileep
Actor Dileep And Kavya Madhavan Onam With Dr Meenakshi Dileep : മലയാളികളുടെ ഇഷ്ട താര കുടുംബങ്ങളിൽ ഒന്നാണ് ദിലീപിന്റേത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ കുടുംബമായതിനാൽ തന്നെ നിരവധി ആരാധകർ ഇവർക്കുണ്ട്. കാവ്യയും മകൾ മീനാക്ഷിയും ഇൻസ്റ്റഗ്രാമിലൂടെ ആരാധകരിലേക്ക് എത്താറുണ്ട്. ഇപ്പോൾ ഇവരുടെതായി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ്.
ആരാധകർക്ക് ഓണാശംസകൾ നേർന്ന് ദിലീപ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഓണ ചിത്രം പങ്കുവെച്ചത്. കുടുംബത്തോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് കുറിച്ചത് ഇങ്ങനെയാണ്, എല്ലാ പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. നിരവധി ആരാധകരാണ് താരങ്ങൾ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രത്തിന് കമന്റുകളുമായി എത്തിയത്. ദിലീപിനും കുടുംബത്തിനും എന്റെ ഓണാശംസകൾ എന്നിങ്ങനെയുള്ള കമന്റ് നൽകി എത്തിയിരിക്കുകയാണ് ആരാധകർ.
ദിലീപേട്ടനും കാവ്യക്കും മാമാട്ടിക്കും മീനുട്ടിക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്ന കമന്റ് പങ്കുവെച്ച് എത്തിയത് ഗാനരചയിതാവ് രാജീവ് ആലുങ്കൽ ആണ്. മറ്റ് പ്രമുഖർ ഉൾപ്പെടെയുള്ളവർ കമന്റുമായി എത്തി. മനോഹരമായ വെള്ള ഷർട്ടും കസവും മുണ്ടും ഉടുത്താണ് ദിലീപ് ചിത്രത്തിൽ എത്തിയത്. കാവ്യയുടെ ബ്രാൻഡ് ആയ ലക്ഷ്യ മനോഹരമായി പെയിന്റിങ് ചെയ്ത സാരിയാണ് കാവ്യയും മീനാക്ഷിയും അണിഞ്ഞ് ചിത്രത്തിൽ എത്തിയത്.
കുട്ടിപ്പാവാടയും ബ്ലൗസും ധരിച്ച് മഹാലക്ഷ്മിയും ഓണ ചിത്രത്തിന്റെ ഭംഗി പകർന്നു. ചിത്രം പങ്കുവെച്ച് നിമിഷം നേരം കൊണ്ട് ആരാധകരുടെ മനം കവർന്നിരിക്കുകയാണ് ദിലീപും കുടുംബവും. സമൂഹ മാധ്യമങ്ങളിൽ സജീവമായ മീനാക്ഷി അടുത്തിടെ കവ്യയുടെ ബ്രാണ്ടിന്റെ പ്രമോഷന്റെയും ഭാഗമായി പുതിയ ചിത്രങ്ങളുമായി എത്തിയിരുന്നു. സാരിയുടുത്തും മനോഹരമായ വസ്ത്രങ്ങൾ അണിഞ്ഞും എത്തിയ മീനാക്ഷിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. കൂടാതെ തന്റെ പുത്തൻ വിശേഷങ്ങളുമായി മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ എത്താറുണ്ട്. മനോഹരമായ റീലുകളും മറ്റും പങ്കുവെച്ചത് അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.