83% മാർക്കോടെ പ്ലസ് ടു വിജയം; ആ റ്റേണിങ് പോയിന്റ് വിജയകരമായി പൂർത്തീകരിച്ചു; സന്തോഷം പങ്കുവെച്ച് ടോപ് സിംഗർ മീനുട്ടി.!! | Meenakshi Anoop Plus Two Result

Meenakshi Anoop Plus Two Result : ഫ്ലവേഴ്സിലെ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയും അതിനു മുൻപ് ബിഗ് സ്ക്രീനിൽ ബാലതാരമായും ഒക്കെ നിറഞ്ഞ താരമാണ് മീനാക്ഷി. മീനൂട്ടി എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന മീനാക്ഷിക്ക് വലിപ്പച്ചെറുപ്പം ഇല്ലാതെയാണ് ആരാധകർ ഉള്ളത്.

ഒരു കുടുംബത്തിലെ അംഗമെന്ന നിലയിലാണ് കോട്ടയം കിടങ്ങൂർ സ്വദേശിയായ ഈ പ്ലസ്ടുകാരിയെ എല്ലാവരും കാണുന്നത്. ഒരുപോലെ എല്ലാവരെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മീനാക്ഷിയുടെ പ്രകൃതം തന്നെയാണ് ആളുകൾക്ക് ഇത്രയേറെ താരത്തിനോട് ഒരു താൽപ്പര്യം ഉണ്ടാക്കി കൊടുത്തത്. പ്ലസ്ടു വിദ്യാഭ്യാസം ഇപ്പോൾ വിജയകരമായി പൂർത്തീകരിച്ചതിന്റെ സന്തോഷമാണ് മീനാക്ഷി സോഷ്യൽ മീഡിയയിലൂടെ ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. അങ്ങനെ വിജയകരമായ ടേണിങ് പോയിന്റ് പൂർത്തീകരിച്ചു എന്ന ക്യാപ്ഷനോടെ ഇൻസ്റ്റാഗ്രാമിൽ മീനാക്ഷി പങ്കുവെച്ച സ്റ്റോറി ഇതിനോടകം ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു.

തൊട്ടുപിന്നാലെ നിരവധിപേർ താരത്തിനെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. പത്താം ക്ലാസിലും വലിയ വിജയശതമാനം തന്നെയാണ് മീനാക്ഷി നേടിയെടുത്തത്. പ്ലസ്ടുവിൽ ഏതാണ്ട് 83% മാർക്ക് താരത്തിന് ലഭിച്ചിട്ടുണ്ട്. ഹ്യൂമാനിറ്റീസ് കാരിയായ മീനാക്ഷി തന്റെ സ്കൂൾ അനുഭവങ്ങൾ ഒക്കെ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ ആളുകളിലേക്ക് എത്തിക്കാറുണ്ട്. സ്വന്തമായ ഒരു യൂട്യൂബ് ചാനൽ ഉള്ളതുകൊണ്ട് തന്നെ അതിലൂടെയാണ് അധികവും വിശേഷങ്ങൾ താരം പങ്കുവെക്കുന്നത്.

ഷൂട്ടിങ്ങിന്റെയും മറ്റു തിരക്കുകൾക്കിടയിൽ നിന്നും ഇത്രയധികം മാർക് നേടാൻ കഴിഞ്ഞ മീനാക്ഷിക്ക് വലിയ അഭിനന്ദനങ്ങൾ തന്നെയാണ് ആളുകളുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. എത്രയൊക്കെ കളി തമാശ പറഞ്ഞാലും ആള് പഠിക്കാൻ ഒരു മിടുക്കി ആണെന്ന് തന്നെ സോഷ്യൽ മീഡിയ ഒന്നാകെ പറയുന്നു. എന്തുതന്നെയായാലും മീനാക്ഷി ഇനി അടുത്തത് എന്തിലേക്ക് എന്ന ചോദ്യവും ആരാധകരുടെ മനസ്സിൽ ഉയരുന്നുണ്ട്. വലിയ ഉയരങ്ങളിൽ മീനൂട്ടി എത്തട്ടെ എന്ന് തന്നെയാണ് ആളുകളുടെ ആഗ്രഹവും.