ഇത് കാണാൻ അവർ രണ്ടുപേരും ഇന്ന് ഇല്ല!! നാല് പതിറ്റാണ്ടിന്റെ അഭിനയ മികവിൽ നടി മീന; പൊന്നാട അണിയിച്ച് തലൈവർ… | Meena 40 Success Year Celebration Of Film Industry Malayalam

Meena 40 Success Year Celebration Of Film Industry Malayalam : ചടങ്ങിൽ പങ്കെടുത്ത് സൂപ്പർസ്റ്റാറുകളും താരരാജാക്കന്മാരും. പല സിനിമകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മീന. തമിഴ് ചിത്രങ്ങളിൽ ബാലനടിയായി ആണ് മീന തന്റെ കരിയർ ആരംഭിച്ചത് എങ്കിലും പിന്നീട് നിരവധി സിനിമകളിലൂടെ നായികയായി താരപ്രേക്ഷകർക്ക് മുൻപിലെത്തി.എല്ലാ തെന്നിന്ത്യൻ ഭാഷകളിലും നായികയായി താരം അഭിനയിച്ചിട്ടുണ്ട്. ഉദയനാണ് താരം ഫ്രണ്ട്സ് ദൃശ്യം എന്ന മലയാള ചിത്രങ്ങളിലെ മീനയുടെ അഭിനയം എക്കാലത്തും മികച്ചു നിൽക്കുന്നു.

മലയാളം തമിഴ് തുടങ്ങി എല്ലാ ഭാഷകളിലെയും സൂപ്പർഹിറോകൾക്കൊപ്പം നായികയായി താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ഭർത്താവായിരുന്നു വിദ്യാസാഗർ. 2022 ലാണ് ഇദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. വിദ്യാസാഗർ ഈ ലോകത്തെ വിട്ടു പിരിഞ്ഞതിൽ പിന്നെ ഒരുതരം ഡിപ്രഷൻ എന്ന അവസ്ഥയിലൂടെ ആയിരുന്നു മീന കടന്നുപോയിരുന്നത്. എന്നാൽ ഇപ്പോഴിതാ മീനയുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടത്തിന്റെ തിളക്കത്തിൽ ആണ് താരം . അഭിനയ ലോകത്ത് നായികയായി താരം തിളങ്ങാൻ തുടങ്ങിയിട്ട് 40 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി ബിഹൈൻഡ് വുഡ്‌സ് എന്ന ഓൺലൈൻ ചാനൽ @meena40 എന്ന പേരിൽ മീനയെ ആദരിക്കുന്നതിനായി ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു.

താരലോകത്തെ എല്ലാ താര രാജാക്കന്മാരും സൂപ്പർസ്റ്റാറുകളും ഈ ചടങ്ങിൽ മീനക്ക് ആശംസകൾ അറിയിച്ചുകൊണ്ടെത്തി. ഈ ചടങ്ങിൽ നടൻ രജനീകാന്ത് ആണ് വിശിഷ്ട അതിഥിയായി എത്തിയത്. അനുഭവങ്ങൾ അദ്ദേഹം വേദിയിൽ പങ്കുവച്ചു. മീനയുടെ മകളും ബാലതാരവുമായ നൈനികയും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. രജനീകാന്തിനോട് എനിക്കൊരു ഉമ്മ തരുമോ എന്ന് നൈനിക ചോദിക്കുന്നുണ്ട്. നൈനികയെ ചേർത്തുപിടിച്ച് നെറുകയിൽ ചുംബിക്കുന്ന രജനീകാന്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ശരത് കുമാർ, രാധിക ശരത് കുമാർ, ഖുശ്ബു, പ്രഭുദേവ റോജ ശങ്കർ ബൊണി കപൂർ പ്രസന്ന സ്നേഹ പൂർണിമ ഭാഗ്യരാജ് തുടങ്ങി വൻ താരനിര തന്നെ ബിഹൈന്റ് വുഡ്സ് സംഘടിപ്പിച്ച ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. എല്ലാവരും മീനയെക്കുറിച്ച് വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു. എന്നാൽ വേദിയിൽ സംസാരിക്കാനുള്ള അവസരമായപ്പോൾ മീന പറഞ്ഞത് ഇപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നുന്നു എന്നും എന്നാൽ ഈ അവസരത്തിൽ എനിക്ക് രണ്ടുപേരെ മിസ്സ് ചെയ്യുന്നുണ്ട് എന്നും ഒന്ന് എന്റെ അച്ഛനെയും രണ്ടാമത്തേത് എന്റെ ഭർത്താവിനെയും ആണെന്ന് താരം പറയുന്നു. കണ്ണീരോടെയാണ് ഈ വാക്കുകൾ താരം പറഞ്ഞുതീർത്തത്. ഈ ദൃശ്യങ്ങളുടെ പ്രോമോ മീന തന്നെ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Rate this post