കോടികൾ വിലയുള്ള കാറിൽ അമ്മ കിളി മുട്ട ഇട്ടപ്പോൾ ആ കിളിക്ക് വേണ്ടി വാഹനം ഉപേക്ഷിച്ച രാജകുമാരൻ !!!!

കോടികൾ വിലയുള്ള തൻറെ കാറിൽ കിളിമുട്ട കണ്ട് കാറുപേക്ഷിച്ച് ദുബായ് കിരീടാവകാശി. സഹജീവികളോട് കരുണ കാണിക്കാതെ സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നഇന്നത്തെ കാലത്ത് മറ്റുള്ളവർക്ക് മാതൃകയായിരിക്കുകയാണ് ഷേക്ക് ഹംദാൻ.

തൻറെ കുഞ്ഞുങ്ങൾക്കായുള്ള അമ്മക്കിളിയുടെ കാത്തിരിപ്പിന് എല്ലാവിധ സഹായങ്ങളും നൽകിയാണ് ഷേക്ക് ഹംദാൻ ലോക ജനതക്കിടയിൽ പ്രശംസക്ക് അർഹനായത്. കാറിൽ യാത്രപോകാൻ എത്തുന്ന ഹംദാൻ കുഞ്ഞിക്കിളിയെയും മുട്ടയും കാണുന്നു.

കുഞ്ഞിക്കിളിക്ക് യാതൊരു ശല്യവും ഉണ്ടാകാതിരിക്കാനായി താത്കാലികമായി കാറുപേക്ഷിക്കുകയും കാറിനടുത്തേക്ക് ആരും വരാതിരിക്കാനായി കയറു കൊണ്ട് മറക്കുകയും ചെയുന്നു. മുട്ട വിരിഞ്ഞതിനുശേഷം ഷേക്ക് ഹംദാൻ തന്നെയാണ് ഫോട്ടോ എടുത്തിരിക്കുന്നത്.

മനുഷ്യർക്ക് മാത്രമല്ല മറ്റുള്ള ജീവികൾക്കും ഈ ഭൂമിയിൽ ജീവിക്കാനും അവകാശമുണ്ട് എന്ന് തെളിയിച്ച് മറ്റുള്ളവർക്ക് മാതൃകയായിരിക്കുകയാണ് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷേക്ക് ഹംദാൻ.