മഷൂറയിൽ നിന്നും കുടുംബത്തിലേക്ക് ഒരു ജൂനിയർ ബഷീർ ബഷി കൂടി; സന്തോഷ വാർത്ത പങ്കുവെച്ച് ബഷീർ ബഷി… | Mashura Basheer Pregnant News Malayalam

Mashura Basheer Pregnant News Malayalam : സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും ആയിരക്കണക്കിന് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണല്ലോ ബഷീർ ബഷി. ടിക് ടോക്കിലെ ഹൃസ്വ കോമഡി വീഡിയോകളിലൂടെയും നിരവധി ഷോർട്ട് ഫിലിമുകളിലൂടെയും ബഷീർ ബഷിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അറിയാത്തവർ ഒരുപക്ഷേ വളരെ കുറവായിരിക്കും.കാരണം മറ്റുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സിൽ നിന്നും വ്യത്യസ്തമായി തന്റെ രണ്ടു പ്രിയതമമാരായ സുഹാന ബഷിയുടെയും മഷൂറ ബഷിയുടെയും കൂടെ സന്തുഷ്ട ജീവിതം നയിക്കുകയാണ് താരം. അതിനാൽ തന്നെ ഈയൊരു താര കുടുംബത്തിന്റെ ഏതൊരു ചെറിയ വിശേഷങ്ങളും ആരാധകർക്കിടയിൽ ക്ഷണനേരം കൊണ്ട് വൈറലായി മാറാറുണ്ട്.

മാത്രമല്ല നിരവധി കുടുംബ പ്രേക്ഷകരുടെ ഇഷ്ട കുടുംബങ്ങളിൽ ഒന്നുകൂടിയാണ് ബഷീർ ബഷിയുടെ ഈ ഒരു കുഞ്ഞു ഫാമിലി. തന്റെ വീട്ടിനുള്ളിലും അല്ലാതെയും നടക്കുന്ന രസകരമായ സംഭവങ്ങളും മറ്റുള്ളവയും കോർത്തിണക്കിക്കൊണ്ട് ഹാസ്യ രൂപേണെയുള്ള വീഡിയോകൾക്ക് വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്. സമൂഹ മാധ്യമങ്ങളിൽ ബഷീർ ബഷിയെ പോലെ തന്നെ മഷൂറയും സുഹാനയും സജീവമായി ഇടപെടുന്നുണ്ട് എന്നതിനാൽ തന്നെ ഒരു സെലിബ്രിറ്റി പരിവേഷം തന്നെയാണ് ആരാധകർ ഇവർക്കും നൽകിയിട്ടുള്ളത്. മാത്രമല്ല തങ്ങളുടെ ഏതൊരു സന്തോഷം നിമിഷങ്ങളും നേട്ടങ്ങളും ഇവർ നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Mashura Basheer Pregnant News Malayalam
Mashura Basheer Pregnant News Malayalam

എന്നാൽ ഇപ്പോഴിതാ ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ ആഹ്ളാദം പകരുന്ന ഒരു വാർത്തയുമായി എത്തിയിരിക്കുകയാണ് ഇവർ.മഷൂറയിലൂടെ തങ്ങളുടെ കുടുംബത്തിലേക്ക് വീണ്ടും ഒരു കുഞ്ഞഥിതി വരുന്നുണ്ട് എന്നത് ഒരു വീഡിയോ വഴി പങ്കുവെച്ചിരിക്കുകയാണ് ബഷീർ ബഷി. പ്രഗ്നൻസി ടെസ്റ്ററിൽ പോസിറ്റീവ് കാണിച്ചപ്പോൾ ഈ ഒരു സന്തോഷം ആദ്യമായി ഇവർ അറിയിക്കുന്നത് സുഹാനയെയാണ്. തുടർന്ന് ഇവരുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളും സന്തോഷങ്ങളും വീഡിയോയിൽ കാണാവുന്നതാണ്.

മാത്രമല്ല ഈയൊരു സന്തോഷവാർത്ത മക്കളെ അറിയിച്ചപ്പോൾ അവരുടെ സന്തോഷവും ഈ വീഡിയോയിലെ ഏറെ ശ്രദ്ധ കേന്ദ്രമാണ്. ” താരം പതിപ്പിച്ച കൂടാരം” എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ ഒരു വീഡിയോ ഏതൊരാളും കണ്ടിരുന്നുപോകുന്ന തരത്തിലുള്ള ഒന്നാണ്. തങ്ങളുടെ പ്രിയ താരത്തിന്റെ ഈ ഒരു സന്തോഷ മുഹൂർത്തത്തിൽ ആശംസകളുമായും അഭിനന്ദനങ്ങളുമായും ആരാധകർ ഉൾപ്പെടെ നിരവധി പേരാണ് എത്തുന്നത്. മാത്രമല്ല ഇത്രക്കും സന്തുഷ്ടയായ ഒരു കുടുംബം വേറെ കാണില്ല എന്ന് തരത്തിലുള്ള കമന്റുകളും വീഡിയോക്ക് താഴെ കാണാവുന്നതാണ്.