മഷൂന്റെ നാത്തൂൻ ഭാഗ്യവതി തന്നെ.!? നാത്തൂന് കൈ നിറയെ പൊന്നും സമ്മാനങ്ങളുമായി മഷൂറ; സ്വപ്ന സാക്ഷാത്കാര നിമിഷത്തിൽ മഷൂക്.!! | Mashura Basheer Brother Marriage Malayalam

Mashura Basheer Brother Marriage Malayalam : മലയാളി മിനിസ്ക്രീൻ പ്രിയതാരമാണ് ബഷീർ ബഷീ. ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് ബഷീറിനെ കൂടുതലും പ്രേക്ഷകർ അടുത്തറിയുന്നത്. ഈ റിയാലിറ്റി ഷോയിലെ മികച്ച മത്സരാർത്ഥിയായിരുന്നു ബഷീർ. തന്റേതായ വ്യക്തിത്വം കൊണ്ട് മത്സരത്തിൽ വ്യത്യസ്തമായ ഒരു സ്ഥാനം ഊട്ടിയുറപ്പിച്ച താരം. രണ്ടു ഭാര്യമാരാണ് ബഷീറിനുള്ളത്. മഷൂറയും സുഹാനയും.

അതുകൊണ്ടുതന്നെ ഇവരുടെ പേരിൽ നിരവധി ആരോപണങ്ങൾ സമൂഹത്തിൽ നിന്നും ബഷീറിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ അവയ്ക്കെതിരെയെല്ലാം പൊരുതി നിന്നുകൊണ്ട് ഇന്ന് വിജയത്തിന്റെ കൊടുമുടിയിലാണ് താരം നിൽക്കുന്നത്. തന്റെ ഭാര്യയായ മഷൂറ ഗർഭിണിയായതും തുടർന്ന് മകന് ജന്മം നൽകിയതും എല്ലാം ബഷീർ തന്റെ ഔദ്യോഗിക പേജിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. താരം പങ്കുവെക്കുന്ന ഓരോ വീഡിയോകളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഇവരുടെ കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനലുണ്ട്. എല്ലാ ചാനലും ഒന്നിനൊന്ന് ഹിറ്റ്.

മഷുറയുടെ മകനായ ഇബ്രാൻ മുഹമ്മദ് ജനിച്ചപ്പോൾ തന്നെ സെലിബ്രിറ്റി ആയതാണ്. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം നിറയെ ഫോളോവേഴ്സ് ആണ് കുഞ്ഞ് ഇബ്രാന്. ഇപ്പോഴിതാ മഷൂറയുടെ സഹോദരൻ മഷൂക്കിന്റെ വിവാഹ നിശ്ചയ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. എന്റെ ബ്രദറിന്റെ വിവാഹം നിശ്ചയം രീതിയിലാണ് ബഷീർ ഈ വീഡിയോക്ക് അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത്. My little brother stepping into new life എന്നാ അടിക്കുറിപ്പോടെ നല്ല കിടിലൻ ഒരു ഷോട്ട് വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ബഷീറും മഷൂറയും സുഹാനയും കുടുംബവും എല്ലാം ചടങ്ങിൽ വളരെ ഊർജ്ജസ്വലരായി പങ്കെടുത്തിരിക്കുന്നു.

എല്ലാവരും കിടിലൻ ലുക്കിലാണ് പരിപാടിയിൽ എത്തിയിരിക്കുന്നത്. മഷൂക്കിന് വേണ്ടിയുള്ള നിരവധി സമ്മാനങ്ങളും ബഷീറും കുടുംബവും കരുതിയിട്ടുണ്ട്. സഹോദരനെയും അവന്റെ വധുവിനെയും ഇരു കൈകളും നീട്ടി നിറ സന്തോഷത്തോടെയാണ് ബഷീറും കുടുംബവും സ്വീകരിക്കുന്നത്. സമ്മാനങ്ങൾ നൽകുന്നതും സ്വർണമണിയിക്കുന്നതും കേക്ക് മുറിക്കുന്നതും എല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇവരുടെ വിവാഹ നിശ്ചയത്തിന്റെ ഡീറ്റെയിൽഡ് വീഡിയോക്കായി ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ ആശംസകൾ അറിയിച്ചു കൊണ്ട് എത്തുന്നത്.

Rate this post