മഷുവും എബ്രുവും വീട്ടിലേക്ക്!! സുഹാനയുടെ റൂം ഇനി മഷൂറക്ക്; എബ്രുവിനും മഷൂറയ്ക്കും ബിബി ഹൗസിൽ ഗംഭീര വരവേൽപ്പ്… | Mashura Basheer And Muhammad Ebran Basheer Discharged Video Viral Malayalam

Mashura Basheer And Muhammad Ebran Basheer Discharged Video Viral Malayalam : ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ വ്യക്തിയാണ് ബഷീർ ബഷീ. താരത്തിന് രണ്ട് ഭാര്യമാർ ആണുള്ളത്. ഇവരെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ നിരവധി വിവാദങ്ങൾ ഉയർന്നു വന്നിരുന്നു. ആദ്യമെല്ലാം രണ്ട് ഭാര്യമാരെയും പറ്റി നെഗറ്റീവ് കമന്റുകൾ പറഞ്ഞവരെല്ലാം ഇപ്പോൾ ബഷീറിന്റെ കുടുംബത്തെക്കുറിച്ച് സ്നേഹത്തോടെയാണ് സംസാരിക്കാറുള്ളത്. സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾക്ക് സുപരിചിതനാണ് ബഷീറും കുടുംബവും.

തന്റെ കുടുംബത്തിൽ സംഭവിക്കുന്ന എല്ലാ പുത്തൻ വിശേഷങ്ങളെയും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുമ്പിൽ എത്തിക്കാറുണ്ട്. കല്യാണം കഴിഞ്ഞ് വർഷങ്ങളായെങ്കിലും മഷൂറക്ക് ഒരു കുഞ്ഞു ഉണ്ടായിരുന്നില്ല. എന്നാൽ മഷൂറ ഒരു അമ്മയാകാൻ ഒരുങ്ങിയപ്പോൾ അത് ആഘോഷിച്ചത് ബഷീറും സുഹാനയും മാത്രമല്ല ആരാധകലോകം ഒരുമിച്ചായിരുന്നു. ഈ കഴിഞ്ഞ ദിവസമാണ് മഷൂറ ഒരു ആൺ കുഞ്ഞിനെ ജന്മം നൽകിയത്. ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. പ്രാങ്ക് വീഡിയോകളും, പാചക പരീക്ഷണങ്ങളും, വെബ് സീരീസും ഒക്കെയായി ഭാര്യമാരും മക്കളും യൂ ട്യൂബിൽ സജീവമാണ്. ഇപ്പോഴിതാ ഡെലിവറിക്ക് ശേഷം മഷൂറയെ വീട്ടിലേക്ക് കൊണ്ടുവരാൻ ഒരുങ്ങുകയാണ് ബഷീറും സുഹാനയും.

അതിനുവേണ്ടി വീടും കാറും വൃത്തിയാക്കുന്നതും മറ്റുമാണ് പുതിയ വീഡിയോയിൽ താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മഷൂറയ്ക്ക് സ്റ്റെപ്പ് കേറാൻ ബുദ്ധിമുട്ടുള്ളതിനാൽ സുഹാനയുടെ റൂം മഷുറയ്ക്കായി നൽകുന്നതും എല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആശുപത്രിയിൽ നിന്നും കുഞ്ഞിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതും, വീട് മനോഹരമായി അലങ്കരിച്ചിരിക്കുന്നതും എല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മഷൂറയ്ക്ക് ചികിത്സയ്ക്കുവേണ്ടി എത്ര രൂപയായി ഹോസ്പിറ്റലിൽ നിന്നും കൃത്യമായ ബിൽ തുക അറിയിക്കുന്നുണ്ട് ബഷീർ.

ബഷീറിന്റെ ആദ്യഭാര്യ സുഹാനയാണ് കുടുംബത്തിലേക്ക് കടന്നു വന്ന ഏറ്റവും ഇളയ ‘രാജകുമാരനെ’ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകർക്ക് മുൻപിൽ പരിചയപ്പെടുത്തിയത്. തീർത്തും അപ്രതീക്ഷിതമായാണ്‌ മഷൂറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും, സിസേറിയൻ വഴി പ്രസവം നടന്നതും. ബഷീറിനും സുഹാനയ്ക്കും രണ്ടു മക്കളാണ്. പിറന്നു വീഴുമ്പോഴേ ഇപ്പോൾ ഇളയമകൻ സെലിബ്രിറ്റി ആയി മാറിയിരിക്കുകയാണ്. മഷുറയുടെയും ബഷീറിന്റെയും കുഞ്ഞിന്റെ പേര് വച്ചിരിക്കുന്നത് മുഹമ്മദ് എബ്രൻ എന്നാണ്. എബ്രാന് സ്വന്തമായൊരു ഇൻസ്റ്റഗ്രാം പേജും മാതാപിതാക്കൾ ഇപ്പോൾ തുടങ്ങിയിട്ടുണ്ട്.

4.5/5 - (2 votes)