ബഷീറിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല!! ഗർഭിണിയായ മഷൂറയോട് ചെയ്‌തത്‌ കണ്ടോ!? ബഷീർ ബഷിയെ പഞ്ഞിക്കിട്ട് ഭാര്യമാർ… | Mashura Basheer And Basheer Bashi Latest Video Malayalam

Mashura Basheer And Basheer Bashi Latest Video Malayalam : ബഷീർ ബഷിയെയും കുടുംബത്തെയും അറിയാത്തവർ കാണില്ല. ബിഗ്‌ബോസ് മലയാളം സീസൺ വണ്ണിലെ മത്സരാർഥിയായി എത്തിയപ്പോഴാണ് ബഷീർ തനിക്ക് 2 ഭാര്യമാരുണ്ടെന്ന സത്യം ലോകത്തോട് വെളിപ്പെടുത്തിയത്. സുഹാന, മഷൂറ എന്നിങ്ങനെയാണ് ഭാര്യമാരുടെ പേരുകൾ ഇരുവരും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സ് ആണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് തുടങ്ങിയ പ്രണയമായിരുന്നു ബഷീറിന്റെയും സുഹാനയുടെയും.

ഇവരുടെ രണ്ടാമത്തെ കുഞ്ഞു ജനിച്ച ശേഷമാണു ബഷീർ മംഗ്ലൂർ സ്വദേശിയായ മഷൂറയെ വിവാഹം ചെയ്തത്. ആദ്യഭാര്യയുടെ പൂർണ്ണ സമ്മതത്തോടെയാണ് ബഷീർ രണ്ടാമത് വിവാഹം കഴിച്ചതെന്ന് ഷോയിൽ വെച്ച് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ബഷീറിന്റെ ഈ തുറന്ന് പറച്ചിൽ സഹമത്സരാർത്ഥികളെയും പ്രേക്ഷകരെയും ഒരുപാട് ഞെട്ടിച്ചു. മലയാളികൾക്ക്‌ കണ്ട് ശീലമില്ലാത്ത ശൈലിയിൽ ജീവിക്കുന്ന ബഷീറിനു ആദ്യകാലങ്ങളിൽ സമൂഹത്തിൽ നിന്നും അത്ര നല്ല പ്രതികരണമല്ല കിട്ടിയത്. എന്നാൽ ഇപ്പോൾ ബഷീർ ബഷി ആൻഡ് ഫാമിലിയെ സ്നേഹിക്കുന്ന ആളുകളുടെ എണ്ണം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്.

രണ്ടും മൂന്നും വിവാഹം കഴിച്ച ഒരുപാടു പേരെ കണ്ടിട്ടുണ്ട് എങ്കിലും രണ്ട് ഭാര്യമാരുമായി ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്ന ഒരാളെ ആദ്യമായിട്ടാണ് ജനങ്ങൾ കണ്ടത്. തങ്ങളുടെ വിശേഷണങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ സബ്സ്ക്രൈബേഴ്സുമായി താരങ്ങൾ പങ്ക് വെയ്ക്കാറുണ്ട്. മക്കളുടെ ഉൾപ്പെടെ കുടുംബത്തിലെ 5 പേരുടെയും യൂട്യൂബ് ചാനലുകളും സജീവമാണ്. കൂട്ടത്തിൽ ആദ്യമായി 1 മില്യൺ സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയത് മഷൂറ ആണ്. വലിയൊരു സന്തോഷത്തിനായി കാത്തിരിക്കുകയാണ് കുടുംബമിപ്പോൾ.

ബഷീറിന്റെയും മഷൂറയുടെയും കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കുടുംബം ഇപ്പോൾ. മഷൂറയുടെ ബേബി ഷവർ ചടങ്ങുകളുമെല്ലാം യൂട്യൂബ് ചാനലിലൂടെ അവർ തങ്ങളുടെ ആരാധകരെ കാണിച്ചിരുന്നു. 8 മാസം ഗർഭിണിയായ മഷൂറ ഇപ്പോഴും വ്ലോഗും റീൽസും ഷോർട്സുമൊക്കെയായി ആക്റ്റീവ് ആണ്. എല്ലാത്തിനും സപ്പോർട്ടുമായി സുഹാനയും ഒപ്പമുണ്ട്. ഇവരുടെ എല്ലാ റീൽസും പെട്ടെന്ന് തന്നെ വൈറൽ ആകാറാണ് പതിവ്. ആദ്യം നെറ്റി ചുളിച്ചു നോക്കിക്കണ്ടിരുന്ന എല്ലാവരും ഇവരുടെ ഫാമിലിയെ ഹൃദയത്തോട് ചേർത്ത് പിടിക്കുകയാണ് ഇപ്പോൾ.

Rate this post