നീണ്ട ഒമ്പത് മാസങ്ങൾ!! കാത്തിരിപ്പുകൾ അവസാനിക്കുന്നു; ആ വലിയ സന്തോഷം പങ്കുവെച്ച് മഷൂറയും ബഷീറും… | Mashura Basheer And Basheer Bashi A Big Good News Video Viral Malayalam

Mashura Basheer And Basheer Bashi A Big Good News Video Viral Malayalam : മത്സരാർത്ഥിയായി എത്തി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് ബഷീർ ബഷീ. രണ്ട് ഭാര്യമാരാണ് ഉള്ളത്. ഇതിന്റെ പേരിൽ നിരവധി വിവാദങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇവർ സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമാണ്. കുടുംബത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്ന ഓരോ വീഡിയോകൾക്കും വളരെയധികം കാഴ്ചക്കാരാണ് ലഭിക്കുന്നത്. ഇവരുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകരും അതീവ തത്പരരാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി ബഷീറിന്റെ ഭാര്യ മഷൂറയുടെ ഗർഭകാല വിശേഷങ്ങൾ ആണ് ഇവർ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ഭാര്യയുടെ പേരാണ് സുഹാന. സുഹാനയ്ക്ക് രണ്ടു മക്കളാണുള്ളത്. നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ഇപ്പോൾ മഷൂറക്ക് ഒരു കുഞ്ഞു ജനിക്കാൻ പോകുന്നത്. അതുകൊണ്ട് വലിയ ആഘോഷമാണ് ഇവരുടെ വീട്ടിൽ നടക്കുന്നത്. പ്രണയ വിവാഹമായിരുന്നു ബഷീറിന്റെത്. മഷൂറ ഗർഭിണിയായി ആദ്യമാസം സ്കാനിങ്ങിന് പോകുമ്പോൾ ഒരു വീഡിയോ എടുത്ത പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നു.

ഇപ്പോഴിതാ മഷൂറയുടെ ഒമ്പതാം മാസമാണ്. ആശുപത്രിയിലേക്ക് പോകുന്ന വിശേഷങ്ങൾ എല്ലാം താരം വീഡിയോയിലൂടെ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിന്റെ പൊസിഷനിൽ ആദ്യം എല്ലാം സംശയം ഉണ്ടായിരുന്നു എന്നും എന്നാൽ സ്കാനിങ് കഴിഞ്ഞപ്പോൾ വളരെ സന്തോഷമായെന്നും വീഡിയോയിൽ താരം പറയുന്നുണ്ട്. നോർമൽ ഡെലിവറി ആകാൻ എല്ലാവരും പ്രാർത്ഥിക്കണം എന്നും താരം പറയുന്നു. സുഹാനയും മഷൂറയും ബഷീറും കൂടിയാണ് ആശുപത്രിയിലേക്ക് പോകുന്നത്. ആശുപത്രിയിൽ പോകുന്നതും അവിടെ ഉണ്ടാകുന്ന സംഭവങ്ങളും പിന്നീട് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും എല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തനിക്ക് പിറക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ചുള്ള സ്വപ്നങ്ങളിൽ ആണ് മഷൂറയും ബഷീറും. ഫെബ്രുവരിയിൽ അല്ലെങ്കിൽ മാർച്ചിലാണ് കുഞ്ഞിന്റെ ജനനം ഉണ്ടാവുക. ബഷീറിനും മഷുറയ്ക്കും നിരവധി ആളുകളാണ് പ്രാർത്ഥനകളും ആശംസകളും അറിയിച്ചിരിക്കുന്നത്. വളരെ രസകരമായയാണ് മഷൂറ സംസാരിക്കുന്നത്. സുഹാനയും മഷൂറയുടെ കുഞ്ഞിനെ കാണാൻ ഉള്ള ആകാംക്ഷയിലാണ്. മാർച്ചിൽ ആണ് സുഹാനയുടെ പിറന്നാൾ വരുന്നത്. മാർച്ചിൽ തന്നെ കുഞ്ഞി പിറന്നാൽ എന്റെയും കുഞ്ഞിന്റയും പിറന്നാൾ മാർച്ചിൽ വരുമെന്ന് സുഹാന പറയുന്നുണ്ട്. സുഹാനയുടെ സമ്മതത്തോടുകൂടി തന്നെയാണ് ബഷീർ മഷുറയെ വിവാഹം കഴിച്ചത്. ഇവരുടെ കുടുംബത്തിലെ പുത്തൻ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ തേടി എത്താറുണ്ട്.

Rate this post