ഇതിലും വലുത് ഒന്നും കിട്ടാനില്ല.!! കുഞ്ഞാറ്റയ്ക്ക് കിട്ടിയ പിറന്നാൾ സമ്മാനം കണ്ടോ.!? ഏറെ വൈകിയും സന്തോഷം പങ്കുവെച്ച് താരപുത്രി.!! | Manoj K Jayan And Urvashi Daughter Birthday Moment With Varun Dhawan

Manoj K Jayan And Urvashi Daughter Birthday Moment With Varun Dhawan : അതിശയിപ്പിക്കുന്ന അഭിനയ മികവുകൊണ്ട് മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറിയ താരമാണ് ഉർവശി. ഒരുകാലത്ത് നായിക കഥാപാത്രങ്ങളിൽ തിളങ്ങിയ താരം ഇപ്പോൾ സഹതാരത്തിന്റെ റോളിലേക്ക് മാറ്റി എഴുതപ്പെട്ട് കഴിഞ്ഞിരിക്കുകയാണ്. മലയാള സിനിമ ഉർവശി എന്ന താരത്തിന്റെ അഭിനയ മികവ് വേണ്ടവിധം

പ്രയോജനപ്പെടുത്തിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്. ഇന്നും മലയാള സിനിമയിൽ ഏറെ ആരാധകരുള്ള ഉർവശിയെ പോലെ തന്നെ അവരുടെ കുടുംബവും ആളുകൾക്ക് പ്രിയങ്കരരാണ്. സിനിമയിൽ നിന്ന് തന്നെയുള്ള സഹതാരം മനോജ് കെ ജയനെയാണ് ഊർവ്വശി വിവാഹം കഴിച്ചത്. ഇവർക്ക് ഉണ്ടായ തേജസ്വനി എന്ന കുഞ്ഞാറ്റയും ആളുകൾക്ക് സുപരിചിതയാണ്. സോഷ്യൽ മീഡിയയിലൂടെയും മറ്റും താര

കുടുംബത്തിൻറെ വിശേഷങ്ങൾ ആളുകൾ അറിയാറുണ്ട്. കുഞ്ഞാറ്റ പങ്കുവെക്കുന്ന പോസ്റ്റുകൾക്കൊക്കെ വളരെ മികച്ച പ്രതികരണമാണ് ആളുകൾക്കിടയിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോൾ കുഞ്ഞാറ്റ തന്റെ ജന്മദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ആളുകളുടെ ശ്രദ്ധ നേടിയെടുക്കുന്നത് കൊച്ചിയിലെ മാരിയേറ്റ് ഹോട്ടലിൽ സുഹൃത്തുക്കൾക്കൊപ്പം ജന്മദിനം

ആഘോഷിക്കാൻ എത്തിയ കുഞ്ഞാറ്റയ്ക്ക് വലിയ ഒരു സർപ്രൈസ് തന്നെയാണ് അവിടെ നിന്നും ലഭിച്ചത്. ബോളിവുഡ് താരം വരുൺ ധവാനും അദ്ദേഹത്തിൻറെ സുഹൃത്തുക്കളും അവിടെ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു. വരുൺ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയും കുഞ്ഞാറ്റയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രവും താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഇതിനോടകം പോസ്റ്റ് ചെയ്തു കഴിഞ്ഞു. എൻറെ ജന്മദിനം വൈകി ആഘോഷിച്ചതിന് ദൈവത്തിന് നന്ദി, ഇതുവരെ കിട്ടിയതിൽ വച്ച് ഏറ്റവും വലിയ സമ്മാനം എന്ന ക്യാപ്ഷനോടെയാണ് വരുൺ ധവാന് ഒപ്പമുള്ള ചിത്രങ്ങൾ കുഞ്ഞാറ്റ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിനു താഴെ താരത്തിന് ജന്മദിന ആശംസകളും അതുപോലെതന്നെ കിട്ടിയ സർപ്രൈസ് ഗിഫ്റ്റിന് സന്തോഷവും അറിയിച്ച് എത്തിയിരിക്കുന്നത്. മനോജ് കെ ജയനും ഇതിൻറെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്