നീ ഒരിക്കലും നായിക ആവരുത് പകരം കെപിഎസി ലളിതയെപ്പോലെയാവണമെന്ന് പ്രമുഖ സംവിധായകൻ… മനസ്സ് തുറന്ന മഞ്ജു പിള്ള!!!

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് മഞ്ജു പിള്ള. തട്ടീം മുട്ടീം എന്ന സീരിയലിലൂടെ എന്നും ഈ താരം പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ഒരു പ്രമുഖ സംവിധായകൻ തന്റെ അഭിനയത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് മഞ്ജു ഓർത്തെടുക്കുന്ന്.

മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ: മലയാളത്തിലെ ഒരു പ്രശസ്ഥനായ സംവിധായകൻ പറഞ്ഞതിങ്ങനെ നീ നായിക ആവരുത് കെ പി എ സി ലളിത ആയാൽ മതി എന്നാണ്. അഭിനയത്തിലാണെങ്കിലും ജീവിതത്തിലാണെങ്കിലും ലളിത അമ്മയോടൊപ്പമാണ് എന്റെ യാത്ര എന്നും താരം പറയുന്നു.

ശരിക്കും പറഞ്ഞാൽ അമ്മയെ പിരിഞ്ഞിരിക്കുന്നത് ഭയങ്കര ബുദ്ധിമുട്ടാണെന്നും അമ്മയ്ക്കും അങ്ങനെയാണെന്നും താരം പറയുന്നു. സീരിയലിന്റെ ഷൂട്ടിങ് സമയത്ത് കോമഡിയാണെന്നും ലൊക്കേഷനിൽ എല്ലാവരുമായും നല്ല ബോണ്ടിങ്ങാണെന്നും മഞ്ജു പറയുന്നു.

ചില ജോഡികളെ പ്രേക്ഷകർ എപ്പോഴും ഏറ്റെടുക്കാറുണ്ടെന്നും അത്തരത്തിൽ ഉള്ള ഒരു ജോഡിയുടെ ഭാഗമാവാൻ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും മഞ്ജു പറഞ്ഞി. ജീവിതത്തിൽ വിജയിച്ചിട്ടുള്ളവരുടെ പിന്നിലുള്ള ജീവിതം നോക്കിയാൽ എപ്പോഴും കല്ലും മുള്ളും നിറഞ്ഞതാവുമെന്നും മഞ്ജു കൂട്ടിച്ചേർത്തു.