താങ്ങായും തണലായും എന്നും കൂടെയുണ്ട്!! മഞ്ജുവിനെ വാരിപുണർന്ന് അമ്മ; പുതിയ വിജയത്തിൽ കണ്ണ് നിറഞ്ഞ് താര കുടുംബം… | Manju Warrier With Mother Girija Warrier Video Viral Malayalam

Manju Warrier With Mother Girija Warrier Video Viral Malayalam : മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ‘ആയിഷ’ ചിത്രം പുറത്തിറങ്ങി മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ആമീർ പള്ളിക്കലാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം റാസൽ ഖൈമയിൽ ചിത്രീകരിച്ച സിനിമയാണ് ‘ആയിഷ’.

ആയിഷ ചിത്രീകരിച്ചിരുന്നത് പ്രേതഭവനം എന്ന് വിശേഷിപ്പിക്കുന്ന അൽ ഖസ് അൽ ഗാഖിദ് കൊട്ടാരത്തിലാണ്. മലയാളത്തിന് പുറമെ സിനിമ അറബി, ഇംഗ്ലിഷ്, തമിഴ്, തെലുങ്ക്, കന്നട എന്നിങ്ങനെ ഏഴ് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. ഈ ചിത്രത്തിനായി മഞ്ജു വാര്യർ അറബി ഭാഷ പഠിച്ചിരുന്നു. ജനുവരി 20 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് മഞ്ജു വാര്യരുടെ അമ്മ നടത്തിയ പ്രതികരണമാണ്.

ലേഡി സൂപ്പർ സ്റ്റാർ റോമിങ്ങിൽ ആണ്.!! ഇത്തവണ ആഘോഷം അങ്ങ് റോമിൽ; ഇറ്റലിയിൽ ചുറ്റികറങ്ങി നടി മഞ്ജു വാര്യർ…

ആയിഷ എന്ന ചിത്രം കണ്ടിറങ്ങിയ താരത്തിന്റെ അമ്മ സിനിമയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് ‘എനിക്ക് ഈ സിനിമ വളരെ ഇഷ്ടപ്പെട്ടു, കണ്ടപ്പോൾ സങ്കടോം കരച്ചിലും വന്നു, എല്ലാവരും കാണണം നല്ല പടം ആണ്’ ആരാധകരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. ആയിഷയുടെ നൃത്ത സംവിധാനം നിർവഹിച്ചത് പ്രഭുദേവയാണ്. ‘ആയിഷ’ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയിൽ ഏറ്റവും മുതൽ മുടക്കുള്ള മലയാളം ചിത്രമാണ്.

ക്ലാസ്മേറ്റ്സിലൂടെ ഏറേ ശ്രദ്ധേയയായ രാധിക ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്. സജ്ന, പൂർണിമ, ലത്തീഫ (ടുണീഷ്യ) ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ), സലാമ (യു.എ.ഇ.), സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങി നിരവധി വിദേശ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സകറിയയാണ് ചിത്രം ആയിഷ നിർമ്മിച്ചത്. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്, മൂവീ ബക്കറ്റ് എന്നീ ബാനറുകളിലാണ് ചിത്രം തീയറ്ററിൽ എത്തിയത്.

4.9/5 - (8 votes)