ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.!! മഞ്ജു വാര്യർ ഇനി ദളപതി രജനികാന്തിനൊപ്പം; തലക്ക് ശേഷം തലൈവർക്കൊപ്പം പുതിയ തുടക്കം.!! | Manju Warrier In Thalaivar170 Movie With Rajinikanth

Manju Warrier In Thalaivar170 Movie With Rajinikanth : സല്ലാപം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന നടിയാണ് മഞ്ജുവാര്യർ. പിന്നീട് നിരവധി കരുത്തുറ്റ കഥാപാത്രങ്ങൾ ചെയ്തെങ്കിലും വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിന്നു. പിന്നീട് 14 വർഷത്തെ ദിലീപുമായുള്ള ബന്ധം പിരിഞ്ഞതോടെ 2014-ൽ വീണ്ടും മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറായി തിരിച്ചുവന്നു.

മലയാളത്തിൽ മാത്രമല്ല തമിഴിലും മഞ്ജുവാര്യർ താരത്തിൻ്റെ രണ്ടാം വരവിലൂടെ മികച്ച പ്രകടനം കാഴ്ചവച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം താരത്തിൻ്റെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുള്ളത് ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ്. പുതിയ സിനിമാ വിശേഷങ്ങളും, കുടുംബവിശേഷങ്ങളും, സുഹൃത്തുക്കളുമൊത്തുമുള്ള എല്ലാ വിശേഷങ്ങളും താരം പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ഒരു വാർത്തയാണ് വൈറലായി മാറുന്നത്. പുതിയ തമിഴ് ചിത്രത്തിൽ താരമെത്തുന്ന വാർത്തയാണ് അത്.

രജനീകാന്ത് ചിത്രമായ ‘തലൈവർ 170’ലാണ് മഞ്ജുവാര്യർ എത്തുന്നത്. ഇതിനോടകം തന്നെ തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളോടെപ്പം മഞ്ജു അഭിനയിച്ചു കഴിഞ്ഞു. മോളിവുഡിൻ്റെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു ധനുഷിൻ്റെ അസുരനിലൂടെയായിരുന്നു തമിഴിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് തുനിവിലും, മിസ്റ്റർ എക്സിലും താരം അഭിനയിച്ചു. ഇപ്പോഴിതാ രജനീകാന്ത് ചിത്രമായ തലൈവർ 170-ൽ താരം ഭാഗമാകുന്ന കാര്യം നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷനാണ് അപ്ഡേറ്റ് ചെയ്തിരുന്നത്.

‘ജ്ഞാനവേൽ’ ആണ് സംവിധാനം നിർവ്വഹിക്കുന്നത്. ആദ്യമായി രജനീകാന്തിൻ്റെ കൂടെ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചതിൻ്റെ സന്തോഷം മഞ്ജു വാര്യർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. ‘ഈ അത്ഭുതകരമായ ടീമിൻ്റെ സിനിമയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്’ എന്നായിരുന്നു താരം കുറിച്ചത്. താരത്തിൻ്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. മഞ്ജുവിനെ കൂടാതെ റിതിക സിംങ്ങ്, ദുഷാര വിജയൻ എന്നിവരും ചിത്രത്തിൻ്റെ ഭാഗമാകുന്നുണ്ട്.