രണ്ടു മഹത്ഭുതം ഒന്നിച്ചപ്പോൾ!! കണ്ടു തീർക്കേണ്ട ലോകം വലുതും കയ്യിലാണെങ്കിൽ അൽപ്പ സമയവും; ജീവിതം ആഘോഷമാക്കി ലേഡി സൂപ്പർ സ്റ്റാർ… | Manju Warrier Enjoying Life At Taj Mahal Viral Malayalam

Manju Warrier Enjoying Life At Taj Mahal Viral Malayalam : മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. മഞ്ജു വാര്യർ യാത്രകളോട് തനിക്കുള്ള ഇഷ്ടത്തെ കുറിച്ച് പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. ഏതാനും മാസങ്ങൾക്കു മുൻപ് തമിഴ് സൂപ്പർ സ്റ്റാർ അജിത്തിനൊപ്പം ലഡാക്കിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളും മഞ്ജു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു.
താരത്തിന് സ്വന്തമായി ഒരു ബൈക്ക് ഓടിക്കണം എന്ന ആഗ്രഹം തോന്നിയത് ആ യാത്രയ്ക്കിടയിലാണെന്ന് തുറന്നു പറഞ്ഞ മഞ്ജു അടുത്തിടെ ഒരു ടൂവീലര്‍ ലൈസന്‍സ് നേടിയെടുക്കുകയും പിന്നാലെ ബിഎംഡബ്ല്യു ആര്‍1250 ജി എസ് എന്ന ബൈക്ക് സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇത് സാധ്യമായതോടെ വളരെ സന്തോഷത്തിലാണ് മഞ്ജു വാര്യർ ഇപ്പോൾ. സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെതായി ഇപ്പോൾ വൈറൽ ആകുന്നത് താരം പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റ് ആണ്.
ഇപ്പോഴിതാ താരം താജ് മഹലിന് അരികിൽ നിന്നുള്ളൊരു ചിത്രമാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്. “സൊ മച്ച് വേൾഡ് ലിറ്റിൽ ടൈം,” എന്ന ക്യാപ്ഷനോടെയാണ് മഞ്ജു ഈ ചിത്രം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. കൂളിംഗ് ഗ്ലാസ് വെച്ച് ഒരു തൊപ്പിയും തലയിൽ വെച്ചുനിൽക്കുന്ന മഞ്ജുവിനെ കാണാൻ അടിപൊളിയായിട്ടുണ്ട്. നിരവധി ആരാധകർ ആണ് താരത്തിന്റെ പുതിയ ചിത്രങ്ങൾക്ക് കമന്റുമായി എത്തിയത്.
രണ്ടു മഹാത്ഭുതം ഒന്നിച്ചു കാണുകയാണോ എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്. തന്റെ അമ്മയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടൻ കുഞ്ചാക്കോ ബോബൻ പങ്കുവച്ച ചിത്രത്തിലും ചാക്കോച്ചന്റെ കുടുംബത്തോടൊപ്പം രമേഷ് പിഷാരടിയേയും മഞ്ജുവാര്യരേയും കാണാൻ സാധിക്കും. താജ്മഹലിന് അരികിൽ നിന്നുള്ള തന്റെ അമ്മയുടെ ചിത്രവും ചാക്കോച്ചൻ പിറന്നാൾ പോസ്റ്റിനൊപ്പം ഷെയർ ചെയ്തിരുന്നു. രമേഷ് പിഷാരടിയുടെയും കുഞ്ചാക്കോ ബോബന്റെയും കുടുംബത്തിന് ഒപ്പമായിരുന്നു മഞ്ജുവിന്റെ ആഗ്ര യാത്ര എന്നാണ് ഇപ്പോൾ ശ്രദ്ധ നേടിയ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.
View this post on Instagram