നിറയെ സര്‍പ്രൈസുകള്‍ ഒളിപ്പിച്ച വമ്പൻ കേക്ക്!! ഭർത്താവിന്റെ പിറന്നാൾ ആഘോഷമാക്കി ഗായിക മഞ്ജരി… | Manjari Surprise On Husband Birthday Malyalam

Manjari Surprise On Husband Birthday Malyalam : ഇന്ത്യൻ പിന്നണി ഗായിക, ഹിന്ദുസ്ഥാനി സംഗീതജ്ഞ എന്നിങ്ങനെ സംഗീതത്തിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് മഞ്ജരി. സംഗീതത്തിന്റെ മാസ്മരികതയാണ് പ്രേക്ഷകരെ മഞ്ജരിയിലേക്ക് അടുപ്പിച്ചത്. 2022 ജൂൺ 24 നാണ് മഞ്ജരിയുടെ വിവാഹം നടന്നത്. ജെറിൻ ആണ് ഭർത്താവ്. മഞ്ജരിയുടെ ബാല്യകാല സുഹൃത്തായിരുന്നു ജെറിൻ.

അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ മഞ്ജരി യുടെ ഗാനങ്ങൾക്ക് ഇന്നും ജനപ്രീതിയുണ്ട്. മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലായി 500 ഓളം ഗാനങ്ങളാണ് മഞ്ജരി ഇതിനോടകം പാടിയിട്ടുള്ളത്. വളരെ നന്നായി ഗസൽ പാടുന്ന ഒരു വ്യക്തി കൂടിയാണ് മഞ്ജരി. പാട്ടിന്റെ വിസ്മയ ലോകത്ത് എല്ലായിപ്പോഴും സജീവമാണ് താരം. തന്റെ ആരാധകരെ എന്നും ചേർത്തുനിർത്തുന്ന പ്രകൃതമാണ് മഞ്ജരിയുടേത്. ഒഫീഷ്യൽ പേജിലൂടെ ആരാധകരുമായി എല്ലായിപ്പോഴും വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. മഞ്ജരിയുടെ വിവാഹവും അതിനോടനുബന്ധിച്ചുള്ള വിശേഷങ്ങളും സോഷ്യൽ മീഡിയ വളരെയധികം ചർച്ച ചെയ്തിരുന്നു.

ഇപ്പോഴിതാ തന്റെ ഭർത്താവ് ജെറിന് വേണ്ടി പിറന്നാളാശംസകൾ അറിയിക്കുന്ന മഞ്ജരിയെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. തന്റെ ഓഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പിറന്നാളാശംസകൾ നേരുന്നത്. ഭർത്താവ് ജെറിന് വേണ്ടി കസ്റ്റമൈസ് ചെയ്തു ഉണ്ടാക്കിയ കേക്ക് കൊടുത്തുകൊണ്ടാണ് ആശംസകൾ അറിയിക്കുന്നത്. കേക്കിൽ പ്രത്യേകമായി ജെറിൻ ഇഷ്ടപ്പെട്ട ഓരോ വസ്തുക്കളും അറേഞ്ച് ചെയ്തിരിക്കുന്നു.

ഇൻസ്റ്റഗ്രാം, യൂട്യൂബ്, ജെറിൻ ഇഷ്ടപ്പെട്ട ഷൂ, ജെറിൻ ഇഷ്ടപ്പെട്ട സ്പോർട്സ്, ഇഷ്ടപ്പെട്ട പപ്പടം, ഫേവറേറ്റ് കൊക്കക്കോള ഇവയുടെ എല്ലാം മോഡൽ ആ കേക്കിൽ ഉണ്ട്. ഓരോന്നും ജെറിന് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നതും ആശംസകൾ പറഞ്ഞ് ജെറിന് മുത്തം നൽകുന്നതും വീഡിയോയിൽ കാണാം. ബർത്ത് ഡേ കേക്കിൽ 37 എന്ന് എഴുതിയിരിക്കുന്നു. വീഡിയോയ്ക്ക് താഴെയായി Happy Birthday my love എന്നെഴുതിയിരിക്കുന്നു. കൂടാതെ തനിക്ക് കേക്ക് ഉണ്ടാക്കിത്തന്നവരോടുള്ള നന്ദിയും അറിയിച്ചിട്ടുണ്ട്. പ്രിയങ്ക നായർ, രജനി ജോസ് എന്നീ താരങ്ങളും നിരവധി ആരാധകരും വീഡിയോയ്ക്ക് താഴെയായി ആശംസകൾ അറിയിച്ചിരിക്കുന്നു…