പാലിയം കൊട്ടാരം തമ്പുരാട്ടി ഇനി മണിയൻപിള്ള രാജുവിന്റെ മരുമകൾ!! രാജപ്രൗഢിയില്‍ ലളിത വിവാഹം; താരസമ്പന്നമായി കല്യാണ കാഴ്ചകൾ | Maniyanpilla Raju Son Niranj Maniyanpilla Raju Get Married Malayalam

Maniyanpilla Raju Son Niranj Maniyanpilla Raju Get Married Malayalam : നടനും നിര്‍മ്മാതാവുമായ മണിയൻ പിള്ള രാജുവിന്‍റെ മകനായ നിരഞ്ജ് വിവാഹിതനായിരിക്കുകയാണ്. നിരഞ്ജനയാണ് നീരാജിന്റെ വധു. ഇരുകുടുംബത്തിലെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. നിരഞ്ജന രാജകുടുംബാംഗം ആണെന്നും പറയുന്നുണ്ട് . പാലിയത്ത് വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകൾ കൂടിയാണ് വധു നിരഞ്ജന.

നടൻ മമ്മൂട്ടി ഈ വിവാഹചടങ്ങിന്റെ തുടക്കം മുതലേ ഉണ്ടായിരുന്നു. തന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് നിരഞ്ജന. ഡൽഹി പേൾസ് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട് നീരഞ്ജന . കൈത്തറി വസ്ത്രങ്ങൾക്കായുള്ള അല സ്റ്റുഡിയോ എന്ന ഫാഷൻ ലേബലിന്റെ ഉടമയാണ് നീരഞ്ജന. ഞങ്ങൾ പരിചയക്കാർ ആയതുകൊണ്ടുതന്നെ വീട്ടുകാർ ആലോചിച്ചുറപ്പിച്ചതാണ് വിവാഹം എന്ന് അടുത്തിടെ നിരഞ്ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ബ്ലാക്ക്‌ ബട്ടര്‍ഫ്‌ളൈസ് എന്ന ചിത്രത്തിലൂടെയാണ്‌ മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് മലയാള ചലച്ചിത്രരംഗത്ത് എത്തുന്നുന്നത്. 2017ല്‍ ബോബി എന്ന ചിത്രത്തിലൂടെ നായകനായി താരം അരങ്ങേറ്റം കുറിച്ചു. സകലകലാശാല, ഫൈനല്‍സ്, സൂത്രക്കാരന്‍ തുടങ്ങിയ ചിത്രങ്ങളിലുംനീരജ് അഭിനയിച്ചിരുന്നു. നിരഞ്ജിന്റെ പുതിയ ചിത്രം ‘വിവാഹ ആവാഹനം’ നവംബർ 18 ന് ബിഗ് സ്‌ക്രീനുകളിൽ എത്തിയത്.

കാക്കിപ്പട, ഡിയർ വാപ്പി, നമുക്ക് കോടതിയിൽ കാണാം തുടങ്ങിയവായാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ. കുട്ടിക്കാലം തൊട്ട് അഭിനയം ഇഷ്ടമുള്ള താരത്തിന്റെ വാർത്തകൾ സമൂഹമാധ്യമത്തിൽ നിമിഷനേരം കൊണ്ട് വൈറലകാറുണ്ട്. വൻ ആരാധക പ്രീതിയാണ് താരത്തിനുള്ളത്. അച്ഛന്റെ ഒപ്പം മകനായി അഭിനയിക്കാൻ അവസരം ലഭിച്ച ചുരുക്കം ചില നായകന്മാരിൽ ഒരാളാണ് താരവും. ആ നിമിഷങ്ങളെ കുറിച്ച് താരം പല തവണ പറഞ്ഞിരുന്നു. സിനിമാ സഹപ്രവർത്തകർക്കായി തിരുവനന്തപുരത്ത് വച്ച് റിസപ്ഷൻ നടത്തുമെന്ന് താരം പറഞ്ഞിരുന്നു. മണിയൻപിള്ള രാജുവിന്റെയും ഇന്ദിരയുടെയും ഇളയമകനാണ് നിരഞ്ജ് മൂത്ത മകൻ സച്ചിനാണ് . ഡോ. ഐശ്വര്യയാണ് മൂത്ത മരുമകളും.

Rate this post