മെഗാസ്റ്റാർ കുടുംബത്തിൽ ആഘോഷരാവ്!! മക്കൾക്കും പേരകുട്ടികൾക്കും ഒപ്പം അടിച്ച് പൊളിച്ച് പിറന്നാൾ; ഉമ്മയുടെ പിറന്നാൾ ആഘോഷമാക്കി ദുൽക്കറും അമാലും | Mammootty Wife Birthday Celebration Malayalam

Mammootty Wife Birthday Celebration Malayalam : മലയാള സിനിമ പ്രേമികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്നതിലുപരി മലയാള സിനിമ ലോകത്ത് തന്റേതായി ഒരു ഇടം നേടാൻ ദുൽഖർ സൽമാന് സാധിച്ചിട്ടുണ്ട്. തന്റെ ഔദ്യോഗിക പേജിലൂടെ എല്ലാ പുതിയ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ താരം മടിക്കാറില്ല.മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ നിരവധി ഭാഷകളിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു. ഒരു പാൻ ഇന്ത്യൻ താരം എന്ന രീതിയിലേക്ക് ദുൽഖർ സൽമാൻ വളർന്നു എന്ന് വേണം പറയാനായി.

ഇപ്പോൾ ഇതാ താരം തന്റെ ഔദ്യോഗിക പേജിലൂടെ വളരെ വിശിഷ്ടമായ ഒരു ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. അത് മറ്റൊന്നുമല്ല തന്റെ ഉമ്മയുടെ പിറന്നാളിന് ആശംസകൾ നേർന്നു കൊണ്ടുള്ള ഒരു ചിത്രമാണ്. ദുൽഖറിന്റെ അമ്മയും മമ്മൂട്ടിയുടെ ഭാര്യയുമാണ് സുൽഫത്ത്. മകനും അച്ഛനും എല്ലാ സപ്പോർട്ടുകളും നൽകി സുൽഫത്ത് എല്ലാകാലത്തും കൂടെ നിന്നിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഉമ്മ എന്ന് പറയുമ്പോൾ ദുൽഖറിന് ഇത്രത്തോളം പ്രിയപ്പെട്ടതാകുന്നതും.

ഇപ്പോഴിതാ തന്റെ ഉമ്മ സുൽഫത്തിനെ ചേർത്തുപിടിച്ചുകൊണ്ടുള്ള ദുൽഖർ സൽമാന്റെ ഒരു ഫോട്ടോയാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. ചിത്രത്തിന് താഴെയായി ചില വരികൾ താരം കുറിക്കുകയും ചെയ്തിട്ടുണ്ട്. “പ്രിയപ്പെട്ട ഉമ്മയ്ക്ക് ജന്മദിനാശംസകൾ. നിങ്ങളുടെ ജന്മദിനത്തോടനുബന്ധിച്ച് നമ്മളുടെ വീട്ടിൽ ആരംഭിക്കുന്നത് ഒരു കേക്ക് വീക്ക്‌ തന്നെയാണ്. പല ഭാഗത്തുള്ള ഞങ്ങൾ ഈ പിറന്നാളിനോട് അനുബന്ധിച്ചാണ് വീട്ടിലേക്ക് തിരിച്ചെത്താറുള്ളത്. മക്കളും പേരക്കുട്ടികളും ഉള്ള ഈ സമയം ഉമ്മ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് എന്ന് എനിക്കറിയാം.

അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കുന്നതിനും വീട് ഒരുക്കുന്നതിനും ആയി നിങ്ങൾ സമയം കണ്ടെത്തുന്നു. ഞങ്ങളുടെ എല്ലാവരുടെയും ഹൃദയം കവർന്നെടുക്കുകയാണ് നിങ്ങൾ. ഇത് ആഘോഷിക്കാൻ ഒരു ദിവസം മതിയാവില്ല എന്ന് എനിക്കറിയാം. എന്നാൽ ഞങ്ങളെ എല്ലാവരെയും നിങ്ങൾ സഹിക്കുന്ന ഒരു ദിവസമാണിത്. ഇതൊന്നും ഉമ്മാക്ക് ഇഷ്ടപ്പെടുന്നില്ല എങ്കിലും ഈ അവസരം പാഴാക്കാൻ ഞാൻ തയ്യാറല്ല.എന്റെ ഉമ്മാക്ക് വീണ്ടും ജന്മദിനാശംസകൾ.”ദുൽഖർ ഇപ്രകാരം കുറിച്ചു.

Rate this post