മീരയുടെ സെൽഫിയിൽ കുമ്മനടിച്ച യുവാവിനെ കണ്ടോ.!? താര സുന്ദരിമാരോടൊപ്പം ദുബായിൽ മമൂക്ക; സർബത്ത് ഷമീർ ലുക്കിൽ മെഗാസ്റ്റാർ..!! | Mammootty Is With Aishwarya Lekshmi Sneha And Meera Nandan In Dubai

Mammootty Is With Aishwarya Lekshmi Sneha And Meera Nandan In Dubai : ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റഫർ. ബിയോപിക് ഓഫ് എ വിജിലന്റ് കോപ് എന്ന ടാഗ് ലൈനോട്‌ കൂടി പുറത്തിറങ്ങുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആകാനാണ് സാധ്യത. നിരവധി ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ ഉണ്ട് എന്നത് ട്രൈലെറിൽ നിന്ന് മനസിലാക്കാം.

2010 ൽ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം ബി ഉണ്ണി കൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫർ. ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരുക്കിയത്. മോഹൻലാൽ ചിത്രമായ ആറാട്ടിനു ശേഷം ഉദയകൃഷ്ണയും ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. തമിഴ് സിനിമ താരം സ്നേഹ, അമല പോൾ ഐശ്വര്യ ലക്ഷ്മി, വിനയ് റായ്, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ധിഖ്, ജിനു എബ്രഹാം, വിനീത് കോശി, വാസന്തി, ആദിതി രവി എന്നിങ്ങനെ വൻ താര നിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. കൂടാതെ 35 ഓളം പുതുമുഖങ്ങൾ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട് എന്നതും ക്രിസ്റ്റഫറിന്റെ മറ്റൊരു പ്രത്യേകതയാണ്.

നാൻ പകൽ നേരത്ത് മയക്കം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് ക്രിസ്റ്റഫർ. അത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയാണ് ചിത്രത്തിന് ആരാധകർ കൊടുക്കുന്നത്. മമ്മൂട്ടി എന്ന ആക്ടർ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഒരു വർഷമാണ് കഴിഞ്ഞു പോയത്. ഈ വർഷവും അത് തന്നെ ആവർത്തിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 9 നാണു ചിത്രം റിലീസ് ആകുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ തകൃതിയായി നടക്കുകയാണ് ഇപ്പോൾ. ചിത്രത്തിന്റെ പ്രൊമോഷൻ പ്രെസ്സ് മീറ്റിനിടയിൽ ഐശ്വര്യ ലക്ഷ്മി മമ്മൂട്ടിയെപ്പറ്റി പറഞ്ഞ വാക്കുകൾ വൈറൽ ആയിരുന്നു.

താൻ ഒരിക്കൽ ദുൽക്കറിനോട് എന്ത് കൊണ്ടാണ് മമ്മൂക്കക്ക് മാത്രം ഇത്ര നല്ല ചിത്രങ്ങൾ കിട്ടുന്നതെന്ന് ചോദിച്ചപ്പോൾ ദുൽഖർ പറഞ്ഞ മറുപടി അദ്ദേഹം ഇപ്പോൾ വിജയവും പരാജയവും കാര്യമാക്കാതെ സിനിമയെ ആസ്വദിക്കുകയാണെന്നാണ്. ഐശ്വര്യയുടെ ഈ വാക്കുകൾ ആരാധകർ ഒരു പോലെ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴിതാ ഐശ്വര്യ ലക്ഷ്മിയും സ്നേഹയും ചേർന്നെടുത്ത രസകരമായ ഒരു സെൽഫിയാണ് വൈറൽ ആയിരിക്കുന്നത് സെൽഫിയിൽ ഏറ്റവും ബാക്കിലായി എത്തി നോക്കുന്ന മമ്മുക്കയേയും കാണാം.