ആസിഫ് ഇക്കാ.. അലറി വിളിച്ച് വേദിയിലേക്ക് ആരാധിക.!! കണ്ണുകൾ തുടച്ച് കെട്ടിപിടിച്ച് ആസിഫ് അലി; സ്വപ്നസാക്ഷാത്കാര നിമിഷത്തിൽ ആരാധിക.!! | Actor Asif Ali Fan Girl Blessed Moment

Actor Asif Ali Fan Girl Blessed Moment : നിരവധി സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സു കവർന്ന പ്രിയതാരമാണ് ആസിഫ് അലി. താര ജാഡകൾ ഒന്നുമില്ലാതെ പ്രേക്ഷകരോട് ഏറ്റവും അടുത്ത് ഇണങ്ങി നിൽക്കുന്ന പ്രകൃതമാണ് ഇദ്ദേഹത്തിന്റെത്. അതുകൊണ്ടുതന്നെയാണ് ഇദ്ദേഹത്തിന് നിരവധി ആരാധകരുടെ ഇഷ്ടം നേടിയെടുക്കാൻ സാധിച്ചത്. താരത്തിന്റെ പുതിയ ചിത്രങ്ങൾക്കായി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്.

സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ് പ്രിയ താരം. തന്റെ എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ആസിഫ് അലി പങ്കുവെക്കാറുണ്ട്. എല്ലാ വിശേഷങ്ങളും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളതും. 2009ൽ ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് ആസിഫ് അലി കടന്നുവരുന്നത്. അതിനുശേഷം നിരവധി മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു.

2013 ലാണ് പ്രിയതാരം വിവാഹിതനാകുന്നത്. സമയാണ് ഭാര്യ. ആസിഫ് അലിയെ പോലെ തന്നെ സമയെയും പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. ഇപ്പോഴിതാ പുതിയ ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ആസിഫ് അലി ഫാൻ ഗേളിന്റെ സന്തോഷമാണ് വീഡിയോയിൽ ഉള്ളത്. പുതിയ ചിത്രമായ ഒറ്റയുടെ പ്രമോഷനായി താരം ജനങ്ങൾക്ക് മുമ്പിൽ എത്തിയപ്പോൾ താരത്തിന്റെ ഒരു ആരാധിക വേദിയിലേക്ക് ഓടി കയറി പ്രിയ താരത്തെ കണ്ണീരോടെ കെട്ടിപ്പിടിക്കുന്ന വീഡിയോ ആണ് ഇപ്പോഴത്തെ വൈറൽ.

കണ്ണീരോടെ താരത്തിനോട് എന്തൊക്കെയോ സംസാരിക്കുകയും തന്റെ ഈ നിമിഷം വിശ്വസിക്കാൻ ആകുന്നതല്ല എന്ന തരത്തിൽ വീണ്ടും വീണ്ടും ആസിഫ് അലിയെ കെട്ടിപ്പിടിക്കുകയും ആണ് താരത്തിന്റെ ആരാധിക. വളരെ പെട്ടെന്നാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായത്. വളരെ സ്നേഹത്തോടെ തന്റെ ആരാധികയെ തന്നോട് ചേർത്തു പിടിക്കുന്ന ആസിഫ് അലിയെയും ദൃശ്യങ്ങളിൽ കാണാം. നിരവധി പേരാണ് ഈ വീഡിയോ ഇതിനോടകം തന്നെ ഷെയർ ചെയ്തത്. കൂടാതെ നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.