മലൈക്കോട്ടൈ വാലിഭൻ സിനിമയെ കുറിച്ച് മമ്മൂക്ക പറഞ്ഞത് കേട്ടോ?? വൈറലായി അഭിമുഖ വീഡിയോ… | Mammookka About Malaikottai Valibhan Movie Malayalam

Mammookka About Malaikottai Valibhan Movie Malayalam : മലയാളം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. സിനിമാലോകത്ത് സജീവ സാന്നിധ്യമായ ഇദ്ദേഹം ഇപ്പോഴും പുത്തൻ ചിത്രങ്ങളിലൂടെ പ്രേക്ഷകനെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പ്രായം തൊടാത്ത നായകൻ എന്നാണ് മമ്മൂട്ടിയെ വിശേഷിപ്പിക്കാറുള്ളത്. താരത്തിന്റെ ഓരോ പുത്തൻ ചിത്രങ്ങളും ബോക്സ് ഓഫീസ് ഹിറ്റുകളാണ്. പുതുതായി ഇറങ്ങാനിരിക്കുന്ന ചിത്രങ്ങളും പ്രേക്ഷകനിൽ നിറയ്ക്കുന്നത് ആകാംക്ഷയാണ്.

19 ജനുവരിയിലാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ നൻ പകൽ നേരത്ത് മയക്കം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്.ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് ഹരീഷ് ആണ്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ഡ്യൻ, അശോകൻ എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ വിതരണം നിർവ്വഹിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ചിത്രത്തിന്റെ പുത്തൻ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒരു ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇന്റർവ്യൂവിൽ നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തെക്കുറിച്ച് ചോദ്യകർത്താക്കൾ ചോദ്യം ചോദിക്കുന്നു. എന്നാൽ അതിനിടയിൽ അപ്രതീക്ഷിതമായി മമ്മൂട്ടിയെ തേടിയെത്തിയത് മറ്റൊരു ചോദ്യമാണ്.അത് മോഹൻലാൽ ചിത്രം ആയ മലയ്കോട്ടയ് വാലിബൻ എന്ന ചിത്രത്തിനെ കുറിച്ചായിരുന്നു. ഈ ചിത്രത്തിന്റെ സംവിധായകനും ലിജോ ജോസ് പെല്ലിശ്ശേരി തന്നെയാണ്.രണ്ട് താര രാജാക്കന്മാരെ വച്ചുകൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരി എടുക്കുന്ന വലിയ ഒരു വിഷ്വൽ ട്രീറ്റ് ആണ് ഈ രണ്ടു സിനിമകളും എന്ന് പറയാം. എന്നാൽ ഒരു ചിരിയോടുകൂടിയാണ് മമ്മൂട്ടി ഇതിന് ഉത്തരം നൽകിയത്.

മലയ് കോട്ടയ് വാലിബൻ എന്ന ചിത്രത്തെക്കുറിച്ച് മമ്മൂട്ടിയുടെ അഭിപ്രായം എന്ത് എന്നാണ് ചോദ്യം വന്നത് എന്നാൽ അതിനുത്തരം ആയി മമ്മൂട്ടി പറഞ്ഞത് അതിനെക്കുറിച്ച് എനിക്ക് അറിയില്ല എന്നാണ്. എന്റെ ചിത്രമല്ല ഞാൻ അത് ചോദിച്ചില്ല ചോദിക്കുന്നത് ശരിയല്ലല്ലോ എന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. ഇപ്പോൾ ഈ സിനിമ കഴിയട്ടെ എന്നുമാണ് അദ്ദേഹം ചോദ്യത്തിന് മറുപടി നൽകിയത് . ഏതായാലും മമ്മൂട്ടിയുടെ പുത്തൻചിത്രമായ നൻ പകൽ നേരത്ത് മയക്കം വളരെ വ്യത്യസ്തമായ ഒരു കാഴ്ച അനുഭവമാണ് പ്രേക്ഷകർക്ക് നൽകുക എന്ന് തീർച്ച.

Rate this post