ലൗലീസ് സംഘത്തോടൊപ്പം.!! മലയാള സിനിമയുടെ സുവർണ്ണ നായികമാർ വീണ്ടും ഒന്നിച്ചപ്പോൾ; ഓർമകളും സന്തോഷവും പങ്കുവെച്ച് താരറാണിമാർ.!! | Malayalam Actress Group Photo Viral Malayalam
Malayalam Actress Group Photo Viral Malayalam : കലാമൂല്യമുള്ള സിനിമകൾ ഏറ്റവും നല്ല അഭിനേതാക്കൾ, മികച്ച തിരക്കഥകൾ എന്ത് കൊണ്ടും മലയാള സിനിമയുടെ സുവർണ്ണ കാലങ്ങൾ തന്നെ ആയിരുന്നു എൺപതുകളും തൊണ്ണൂറുകളും. റിപീറ്റഡ് വാല്യൂ ഉള്ള ഒരുപാട് ചിത്രങ്ങൾ ഈ കലാഘട്ടങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട്.
പൊതുവെ സിനിമയിൽ എത്തുന്ന നായകന്മാർക്കെല്ലാം കാലഘട്ടങ്ങൾക്കിപ്പുറവും താരപദവി നഷ്ടപ്പെടാറില്ല എന്നാൽ നായികമാരുടെ കാര്യം അങ്ങനെ അല്ല. പ്രായം അവരെ അതിവേഗം സിനിമയിൽ നിന്ന് അകറ്റും. ഗ്രാമീണമായ ചുറ്റുപാടിൽ കണ്ട് ശീലിച്ച നാടൻ സുന്ദരികളായിരുന്നു പഴയ നായികമാർ പലരും. ഗ്രാമീണത വിട്ട് മാറാത്ത കാലഘട്ടത്തിന്റെ സൗന്ദര്യവും അവരിൽ പ്രകടമായിരുന്നു.
എന്നാൽ ഇന്ന് അവരിൽ പലരും കാണാ മറയത്താണ്. കുറച്ചു പേരൊക്കെ സിനിമയിൽ സജീവമാണെങ്കിൽ പോലും. ഭൂരിഭാഗം ആളുകളും കുടുംബ ജീവിതവുമായി മുന്നോട്ട് പോകുകയാണ്. ചുരുക്കം ചിലർ തിരിച്ചു വരവുകളും നടത്തുന്നുണ്ട്. ഇപ്പോഴിതാ നടിയായ മഞ്ജു പിള്ള സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ചിത്രമാണ് വൈറൽ ആകുന്നത്. പഴയകാല നായിക നടിമാരായ അംബിക, കാർത്തിക, ശ്രീലക്ഷ്മി, വിന്ദുജ, സോന നായർ, ചിപ്പി, ജലജ, മേനക, മഞ്ജു പിള്ള എന്നിവരാണ് ചിത്രത്തിൽ ഉള്ളത്. മലയാളികൾ കാണാനും വിശേഷങ്ങൾ അറിയാനും എല്ലാം കാത്തിരിക്കുന്ന നടിമാരാണ് ഇവരെല്ലാം. അത് കൊണ്ട് തന്നെ ഇവരുടെ കൂടിച്ചേരലിൽ സന്തോഷം പ്രകടിപ്പിക്കുകയാണ് ആരാധകർ.
ഇതിൽ സോനാ നായർ, ചിപ്പി, മഞ്ജു പിള്ള, എന്നിവരാണ് അഭിനയരംഗത്തു ആക്റ്റീവ് ആയി ഇപ്പോഴും നിൽക്കുന്നത്. ചില റിയാലിറ്റി ഷോകളിലൊക്കെ പങ്കെടുക്കുന്നുണ്ട് എങ്കിലും പഴയ പോലെ അഭിനയ രംഗത്ത് ആക്റ്റീവ് അല്ല മറ്റുള്ളവർ. തെന്നിന്ത്യൻ സൂപ്പർ താരമായ കീർത്തി സുരേഷ് മേനകയുടെ മകളാണ്. സിനിമ നിർമ്മാണത്തിൽ സജീവമാണ് മേനക ഇപ്പോൾ. കമലഹാസന്റെ നായികയായി തമിഴിൽ ഏറെ തിളങ്ങിയിരുന്ന താരമായിരുന്നു അംബിക. ശ്രീലക്ഷ്മിയും ചിപ്പിയുംഇപ്പോൾ കൂടുതലായി ചെയ്യുന്നത് ടെലിവിഷൻ പരമ്പരകളാണ്. ജലജ സിനിമയിലേക്ക് ഗംഭീരമായ ഒരു തിരിച്ചു വരവ് നടത്തിയിട്ടുണ്ട്. മറ്റുള്ളവരും അവിടിവിടെയായ് സാന്നിധ്യം അറിയിക്കുന്നുണ്ട്. എന്നാൽ ഒട്ടും കാണാൻ കിട്ടാത്തത് കാർത്തികയെ ആണ്. അത് കൊണ്ട് തന്നെ ആവണം പോസ്റ്റിനു താഴെ നിറയെ കാർത്തികയെക്കുറിച്ച് തിരക്കിയുള്ള കമന്റുകളാണ് കൂടുതൽ. ലവ്ലീസ് ഓഫ് ട്രിവാൻഡ്രം 80’സ് 90’സ് എന്ന് പറഞ്ഞു കൊണ്ടാണ് മഞ്ജു പിള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.