ലാലു അലക്സിന്റെ മകൾക്ക് വിവാഹം.!! ഹൽദി ആഘോഷം അടിപൊളിയാക്കി നടൻ; പേഴ്സണലായി പറയുകയാണെങ്കിൽ പേഴ്സണൽ ലൈഫിലെ ഏറ്റവും പുതിയ സന്തോഷം ഇതാണ്.!! | Lalu Alex Daughter Haldi

Lalu Alex Daughter Haldi : 1978ൽ പുറത്തിറങ്ങിയ ഈ ഗാനം മറക്കുമോ എന്ന പ്രേംനസീർ ചിത്രത്തിലെ പ്രധാന വേഷം ചെയ്തുകൊണ്ട് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച് താരമാണ് ലാലു അലക്‌സ്. ശ്രീകുമാരൻ തമ്പി, ഐവി ശശി, ജോഷി, കെ മധു, ബാലചന്ദ്രമേനോൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ ഒരുകാലത്ത് നിറസാന്നിധ്യമായിരുന്ന താരം.

1980, 90 കാലഘട്ടങ്ങളിൽ താരം കൂടുതലും കൈകാര്യം ചെയ്തത് വില്ലൻ വേഷങ്ങളാണ്. കഴിഞ്ഞ 45 വർഷമായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം ഇതിനോടകം 250ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ലാലു അലക്സ് എന്ന നടനെ ജനപ്രിയനാക്കിയ ഡയലോഗ് ആണ് പേഴ്സണലായി പറയുകയാണ് എങ്കിൽ എന്നത് ഞാൻ സൽപ്പേര് രാമൻകുട്ടി എന്ന ജയറാം ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെടുകയുണ്ടായി.

പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ തിളങ്ങിയ ലാലു അലക്സിന്റെ കുടുംബത്തിലെ ഏറ്റവും പുതിയ സന്തോഷമാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഇളയമകൾ വിവാഹിതയാകുന്നതിന്റെ ചിത്രങ്ങളാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. എൻറെ മകൾ സിയയുടെ ഹൽദി ആഘോഷം എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം അടങ്ങുന്നതാണ് ഹൽദീ ചടങ്ങുകൾ.

എന്നാൽ മകളുടെ വിവാഹം അത്യാഡംബരപൂർവ്വമായിരിക്കും നടത്തപ്പെടുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. മഞ്ഞ ഷർട്ടും മുണ്ടും ഒക്കെ ധരിച്ച് ലാലു അലക്സ് ആഘോഷങ്ങളിൽ നിറസാന്നിധ്യമായി തന്നെ നിൽക്കുന്നുണ്ട്. നിറഞ്ഞ പുഞ്ചിരിയോടെ തന്നെയാണ് സിയ ഓരോ വ്യക്തികളെയും സ്വീകരിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള ചടങ്ങുകളും ഹൽദിയാഘോഷങ്ങളോടെയും ആയിരിക്കും സിയുടെ വിവാഹം നടക്കുക എന്നാണ് റിപ്പോർട്ടുകൾ. ബെറ്റി, ലാസു അലക്‌സ് ദമ്പതികളിൽ മൂന്ന് മക്കളാണ് ഇദ്ദേഹത്തിന് ഉള്ളത്. രണ്ടാൺമക്കളും ഒരു മകളും. എന്നാൽ ഒരു മകൾ പത്തുമാസം മാത്രം ജീവിച്ചിരിക്കുകയും പിന്നീട് മര ണത്തിന് കീഴടങ്ങുകയും ചെയ്ത കാര്യങ്ങളൊക്കെ മുൻപേ തന്നെ താരം തുറന്നു പറഞ്ഞിട്ടുണ്ട്.

View this post on Instagram

A post shared by Lalu Alex (@lalualexactor)