ഞങ്ങൾ തമ്മിൽ ഒരുമിച്ചത് ഇങ്ങനെയാണ്; വിവാഹത്തെക്കുറിച്ചു മനസ്സ് തുറന്നു മാളവിക കൃഷ്ണദാസ്… | Malavika Krishnadas About Marriage Malayalam

Malavika Krishnadas About Marriage Malayalam : നല്ല നർത്തകി, നടി എന്നീ നിലകളിൽ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മാളവിക കൃഷ്‌ണദാസ്. ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് മാളവിക ജനങ്ങൾക്ക് വളരെ സുപരിചിതയാകുന്നത്. അമൃത ടി വിയിൽ സംപ്രേഷണം ചെയ്ത സൂപ്പർ ഡാൻസറായിരുന്നു മാളവികയുടെ ആദ്യ റിയാലിറ്റി ഷോ. പിന്നീട് ഡാൻസ് ഡാൻസ്, നായിക നായകൻ തുടങ്ങിയ റിയാലിറ്റി ഷോയുടെ എല്ലാം ഭാഗമാവാൻ താരത്തിനു സാധിച്ചു.സോഷ്യൽ മീഡിയയിലും സജീവമായ താരം ആരാധകരുമായി കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരോട് ഒരു സന്തോഷവാർത്ത പങ്കുവച്ചത് .

താൻ വിവാഹിതയാകാൻ പോകുന്നു എന്നതായിരുന്നു താരം പങ്കുവെച്ച ആ വാർത്ത . വരനെ പരിചയപ്പെടുത്തുന്ന വീഡിയോ മാളവിക തന്റെ യുട്യൂബ് ചാനലിലൂടെ ആണ് ഷെയർ ചെയ്തത്.നായിക നായകനിൽ മാളവികയ്ക്കൊപ്പം മത്സരാർത്ഥിയായിരുന്ന തേജസ് ജ്യോതിയാണ് മാളവികയെ വിവാഹം ചെയ്യാൻ പോകുന്നത് . നായിക നായകൻ എന്ന ഈ റിയാലിറ്റി ഷോ നല്ല അഭിനേതാക്കളെ കണ്ടെത്താനുള്ള റിയാലിറ്റി ഷോയായിരുന്നു. മഴവിൽ മനോരമയാണ് ഇത് സംപ്രേക്ഷണം ചെയ്തത്.റിയാലിറ്റി ഷോയ്ക്ക് ശേഷം ലാൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ തട്ടിൻപുറത്ത് അച്ചുതൻ എന്ന ചിത്രത്തിൽ മാളവികയും തേജസ്സും അഭിനയിച്ചിരുന്നു.

ഇവരും ഒന്നിച്ച് ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തത് കൊണ്ട് തന്നെ പ്രണയം വിവാഹമാണ് ഇരുവരുടെയും എന്നാണ് ആരാധകർ കരുതുന്നത്. എന്നാൽ തങ്ങളുടെത് പ്രണയ വിവാഹമല്ല മറിച്ച് പരസ്പരം അറിയാവുന്നത് കൊണ്ട് ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നെന്നാണ് ഇരുവരും പറഞ്ഞത്.തനിക്ക് പോസിറ്റീവായി തോന്നിയ നിരവധി കാര്യങ്ങൾ തേജസിയിൽ ഉണ്ടെന്നും മാളവിക പറഞ്ഞു. തേജസിയെ കുറിച്ച് താരം പറഞ്ഞതിൽ ഒന്നാമത്തേത് രണ്ടു കാര്യവും തുറന്നു പറയും എന്നതാണ്, പിന്നീട് തന്നെക്കാൾ വളരെ ബ്രില്ലിയന്റ് ആണെന്നാണ്, ഒരു കാര്യവും തലയിൽ വെച്ച് ഇരിക്കില്ല എന്നും ആള് ഭയങ്കര ചിൽ ആണെന്ന് ആണ്.കൂടാതെ തേജസിയുടെ വീട് കാണാൽ ചടങ്ങിന് പോയപ്പോൾ മാളവികയും ഒപ്പം പോയിരുന്നു ഇത് സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.

എന്നാൽ അത് യാദൃശ്ചികമായി സംഭവിച്ചതാണെന്നും അങ്ങനെ വിചാരിച്ചു പോയതല്ല എന്നും മാളവിക പറയുന്നുണ്ട്. കല്യാണത്തിന് ആയിട്ടുള്ള മുന്നൊരുക്കങ്ങൾ ഒക്കെ തീർന്നു എന്നുംഇനി ഡ്രസ്സ് വാങ്ങുക തുടങ്ങിയ പരിപാടികളെല്ലാം ബാക്കിയുണ്ട് എന്നും താരം പറയുന്നു.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഡാൻസിങ്ങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ മത്സരിക്കുകയാണിപ്പോൾ മാളവിക. ഇതിനുശേഷം മാത്രമാണ് വിവാഹം ഉണ്ടാവുക.  കല്യാണ വിശേഷങ്ങൾ എല്ലാം തന്നെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് കൊണ്ടുവരാൻ തന്നെയാണ് മാളവിക ഒരുങ്ങുന്നത്. തനിക്ക് ഒരിക്കലും വെറുതെയിരിക്കുന്നത് ഇഷ്ടമല്ല എന്നും എന്തെങ്കിലുമൊക്കെ തന്റെ കരിയറിൽ ചെയ്യും എന്നും മാളവിക പറയുന്നുണ്ട്. നിരവധി ആരാധകരാണ് മാളവികക്കുള്ള ആശംസകളുമായി വന്നുകൊണ്ടിരിക്കുന്നത്.

&;

Rate this post