ജയറാം കുടുംബം പൂർണമായി.!! മരുമകനെ അഭിമാനത്തോടെ ചേർത്ത് പിടിച്ച് ജയറാമേട്ടൻ; കണ്ണനും പെണ്ണിനും ഒപ്പം ചെക്കനും ചക്കിയും.!! | Malavika Jayaram Fiancee Shines in Kalidas Jayaram Engagement

Malavika Jayaram Fiancee Shines in Kalidas Jayaram Engagement : മലയാള സിനിമയിൽ സജീവമല്ലെങ്കിൽ പോലും ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പാർവതി ജയറാം. ഒരുകാലത്തെ മലയാള സിനിമയുടെ മുഖമുദ്രയായി മാറിയ താരമായിരുന്നു പാർവതി ജയറാം. മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി തുടങ്ങിയ താരങ്ങൾക്ക് ഒപ്പം മികച്ച ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകുവാൻ കഴിഞ്ഞ

പാർവതി സിനിമയിൽ നിന്ന് തന്നെ തന്റെ ജീവിതം കണ്ടെത്തി അഭിനയരംഗത്ത് നിന്ന് വിട്ടു നിന്നപ്പോൾ മലയാളികൾക്ക് തെല്ല് സങ്കടം ഒന്നുമല്ല അനുഭവപ്പെട്ടത്. എന്നിരുന്നാൽ പോലും ജയറാമിനും കാളിദാസ് ജയറാമിനും ചക്കിക്കും ഒപ്പമുള്ള സന്തോഷകരമായ കുടുംബജീവിതവുമായി മുന്നോട്ടു പോകുന്ന പാർവതിയെയും ഇന്നും ആളുകൾക്ക് ഏറെ ഇഷ്ടമാണ് അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ അടക്കം

സജീവമായ താരത്തിന്റെ ഓരോ പോസ്റ്റുകളും വളരെ പെട്ടെന്ന് തന്നെ വൈറലാവുകയും ആളുകൾ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ തൻറെ മകൻറെ വിവാഹ നിശ്ചയത്തോടനുബന്ധിച്ച് താരം സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ആളുകളെ ആകർഷിച്ചിരിക്കുന്നത്. എൻറെ മകൻ, എന്റെ കണ്ണമ്മ… നീ എന്നും എനിക്ക് പ്രിയപ്പെട്ടവനാണ്. നിൻറെ ജീവിതത്തിലെ പുതിയ ഒരു

അധ്യായത്തിലേക്ക് നീ കടക്കുകയാണ്. എന്നും നിനക്ക് സന്തോഷവും അനുഗ്രഹങ്ങളും മാത്രം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു… എന്നാണ് പാർവതി മകൻറെ ചിത്രങ്ങൾക്കൊപ്പം പങ്കുവച്ചിരിക്കുന്ന കുറിപ്പ്. വിവാഹനിശ്ചയ വേഷത്തിൽ എത്തിയ കാളിദാസ് ജയറാമിനെയും ഒപ്പം കാളിദാസ് വിവാഹം കഴിക്കാൻ പോകുന്ന തരുണീക്കൊപ്പം നിൽക്കുന്ന ചിത്രവും കാളിദാസിനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രവും ഒക്കെ കുറിപ്പിന് മുമ്പായി പാർവതി തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് നിരവധി പേരാണ് കാളിദാസിനും തരുണിക്കും പുതിയ ജീവിതത്തിലേക്ക് ആശംസകളുമായി എത്തുന്നത്. അതുപോലെതന്നെ പാർവതി എന്ന് സിനിമയിലേക്ക് മടങ്ങി വരും എന്ന് അറിയാനുള്ള ആകാംക്ഷയും പലരും പോസ്റ്റിനു താഴെ കുറിക്കുന്നുണ്ട്. 2022 ലാണ് തനിക്കൊരു പ്രണയിനി ഉണ്ടെന്ന വിവരം കാളിദാസ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ മറ്റുള്ളവരെ അറിയിച്ചത്