നായിക കല്യാണി തന്നെ വേണോ പലരും ചോദിച്ചു.!? ലിസിയുടെ മകളാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല; ഞാൻ എത്ര സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്ന് അച്ഛന് അറിയില്ല.!! | Kalyani Priyadarshan Latest Interview Viral

Kalyani Priyadarshan Latest Interview Viral : വളരെ കുറച്ച് സിനിമകൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് കല്യാണി പ്രിയദർശൻ. താരദമ്പതികളുടെ മകളായി വന്നെങ്കിലും തന്റേതായ ഒരു കയ്യൊപ്പ് ചാർത്താൻ സാധിച്ച താരം കൂടിയാണ് കല്യാണി. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ശേഷം മൈക്കിൾ ഫാത്തിമ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം പേർളി മാണിക്ക്

നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മറ്റു ഭാഷകളിലേക്കാൾ മലയാള സിനിമാ രം​ഗത്ത് തിളങ്ങാനാണ് കല്യാണിക്ക്‌ ആ​ഗ്രഹം. എന്നാൽ മലയാള ഭാഷ നന്നായി വഴങ്ങാത്തതാണ് താരത്തിന് പലപ്പോഴും വെല്ലുവിളിയാകുന്നത്. മലയാളത്തിൽ സംസാരിക്കാൻ അറിയാത്ത താരമായിരുന്നു കല്യാണി, എന്നാൽ ‘ശേഷം മൈക്കിൾ ഫാത്തിമ’യിൽ താരം മലയാളം പഠിച്ച് ഡയലോഗുകൾ

പറയുകയാണുണ്ടായത്. തന്റെ എല്ലാ സിനിമയ്ക്കും ശേഷം താൻ തന്നെ വളർത്താൻ ശ്രമിക്കാറുണ്ടെന്നും അതിന്റെ ഭാഗമായാണ് താൻ മലയാളം പഠിച്ചതെന്നും കണ്ണൂർ ഭാഷയിൽ സംസാരിച്ചെന്നും താരം പറയുന്നു. സിനിമയുടെ ആദ്യ സമയത്ത് പലരും സംവിധായകനായ മനുവിനോട് തന്നെ തന്നെയാ കഥാപാത്രത്തിന് വേണോ എന്നും, അല്ലെങ്കിൽ ഡബ്ബിങ് എങ്കിലും വേറെ ആളെ നോക്കാമെന്ന് പറഞ്ഞിരുന്നു എന്നും താരം

പറയുന്നുണ്ട്. എന്നാൽ താൻ അതൊരു ചലഞ്ച് ആയീ ഏറ്റെടുക്കുകയായിരുന്നു എന്നും കല്യാണി പറയുന്നു. എല്ലാ സിനിമയിലും തന്റെ പരിമിതികളെ മറിക‌ടക്കാൻ ശ്രമിക്കാറുണ്ടെന്നും കംഫർട്ട് സോണിന് പുറത്തുള്ള കഥാപാത്രങ്ങൾ ചെയ്യാൻ തനിക്കു ഇഷ്ടമാണെന്നും താരം പറയുന്നു. പ്രണവിനെ മീറ്റ് ചെയ്യുന്നത് സിനിമാ രം​ഗത്തേക്ക് വരുന്നതിന് മുമ്പും ശേഷവും ബുദ്ധിമുട്ടായിരുന്നുവെന്നും അവസാനം കണ്ടത് ന്യൂ ഇയറിനാണെന്നും താരം പറയുന്നു. പ്രണവിനും തനിക്കും ഹൃദയത്തിൽ നല്ല കെമിസ്ട്രി ഉണ്ടായിരുന്നുവെന്നും . പ്രണവിനെയും തന്നെയും കുറിച്ച് വന്ന ​ഗോസിപ്പുകൾ കണ്ട് താൻ കുറെ ചിരിച്ചുവെന്നും. അവരും ​ഗോസിപ്പുകൾ കണ്ട് ചിരിക്കുകയാണുണ്ടായതെന്നും കല്യാണി വ്യക്തമാക്കി. നവാ​ഗതനായ മനു സി കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശേഷം മൈക്കിൽ ഫാത്തിമ’. കല്യാണിക്ക് പുറമെ സുധീഷ്, ഫെമിന, സാബുമോൻ, ഷാജു ശ്രീധർ, മാല പാർവതി തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആന്റണി, വർഷങ്ങൾക്ക് ശേഷം എന്നിവയാണ് കല്യാണി പ്രിയദർശന്റെ അണിയറയിൽ ഒരുങ്ങുന്ന സിനിമകൾ.